പുത്തൻ റിലീസുകൾക്കിടയിലും 100ൽ പരം തിയേറ്ററുകളിൽ ‘അങ്കിൾ’; ചിത്രം മെഗാഹിറ്റിലേക്ക്‌..’

ജോയ് മാത്യു ഷട്ടറിന് ശേഷം കഥയെഴുതി ഗിരീഷ് ദാമോദർ സംവിധാനം ചെയ്ത ചിത്രമാണ് അങ്കിൾ.

മമ്മൂട്ടി നായകനായ ചിത്രത്തിൽ ജോയ് മാത്യു, കാർത്തിക, മുത്തുമണി എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങൾ ആവുന്നു.

റിലീസിന് ശേഷം മറ്റു പുത്തൻ ചിത്രങ്ങൾ തീയേറ്ററിൽ എത്തിയിട്ടും പ്രേക്ഷക സ്വീകാര്യത മൂലം ഇപ്പോഴും നിറഞ്ഞ സദസിൽ 100ഇൽ പരം സ്ക്രീനുകളിൽ പ്രദർശനം തുടരുകയാണ് അങ്കിൾ.

കൈകാര്യം ചെയ്ത വിഷയം കൊണ്ടും അവതരണ രീതി കൊണ്ടും കുടുംബ പ്രേക്ഷകരുടെ പ്രിയചിത്രമായി മാറി കഴിഞ്ഞു അങ്കിൾ. ഇന്നത്തെ സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഒരു വിഷയം വളരെ മികച്ച രീതിയിൽ ‘അങ്കിൾ’ എന്ന ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്‌. ഇതിനോടകം ഗംഭീര കളക്ഷനുമായി മുന്നേറുന്ന ചിത്രം ഈ വർഷത്തെ ഏറ്റവും മികച്ച വിജയ ചിത്രങ്ങളിൽ ഒന്നായി മാറിക്കഴിഞ്ഞു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments