മുൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി YSR ആയി മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടി വേഷമിടുന്ന തെലുഗു ചിത്രം ‘യാത്ര’യുടെ കിടിലൻ ടീസർ പുറത്തിറങ്ങി.
മഹി വി രാഘവ് സംവിധാനം ചെയ്യുന്ന സിനിമ നിർമ്മിക്കുന്നത് 70Mm Entertainment ആണ്. തെലുഗു രാഷ്ട്രീയത്തിലെ ശക്തനായ ജന നേതാവ് ആയിരുന്നു YSR എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന YS രാജശേഖര റെഡ്ഡി. അദ്ദേഹത്തിന്റെ ജീവിതകഥയാണ് ചിത്രം പറയുന്നത്. ഫെബ്രുവരി 8ന് ലോകമെങ്ങും ചിത്രം പ്രദർശനത്തിനെത്തും.



