മമ്മൂട്ടി – ആഷിക്‌ അബു ടീമിന്റെ ഗ്യാങ്‌സ്റ്റർ 2 വരുന്നു; കഥ ഒരുക്കുന്നത്‌ ശ്യാം പുഷ്കരൻ

തീയേറ്ററിൽ പരാജയം ഏറ്റു വാങ്ങിയ മമ്മൂട്ടി ചിത്രം ഗാംഗ്സ്റ്ററിന് രണ്ടാം ഭാഗം വരുന്നു. ആഷിഖ് അബു സംവിധാന ചെയ്ത ചിത്രം പരാജയമായെങ്കിലും തന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകളിലെ പാളിച്ച ആണ് അത്തരത്തിൽ ഒരു തോൽവി നേരിടാൻ കാരണം ആയത് എന്ന് ആഷിക്‌ അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ പറയുന്നു. എന്നാൽ ഈ തവണ മാക്സിമം അധ്വാനം ഉൾപ്പെടുത്തി കൊണ്ടായിരിക്കും ചെയ്യുക എന്നും ആഷിഖ് കൂട്ടിച്ചേർത്തു.

കുമ്പളങ്ങി നൈറ്റ്സിന് ശേഷം ശ്യാം പുഷ്കരൻ ഒരുക്കുന്ന കഥയിൽ ദിലീഷ് പോത്തനും സഹ എഴുത്തുകാരൻ ആയി കൂടുന്നുണ്ട്. മികച്ചതിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കണ്ട എന്നു ചുരുക്കം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments