340 ദിവസത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയെത്തുന്നു; അമൽ നീരദ് ചിത്രത്തിലൂടെ വീണ്ടും അഭിനയ ജീവിതത്തിലേക്ക്

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി തിരിച്ചുവരവിനൊരുങ്ങുകയാണ്. അദ്ദേഹത്തിന്റെ ചിത്രങ്ങൾ റീലിസിനൊരുങ്ങുകയാണ്. എങ്കിലും താരം ക്യാമറയ്ക്കു മുൻപിലെത്തിയിട്ട് ഏകദേശം ഒരു വർഷത്തോടടുക്കുന്നു. 340 ദിവസങ്ങൾക്ക് ശേഷം വീണ്ടും അഭിനയ ജീവിതത്തിലേക്ക് തിരികെയെത്തുകയാണ് മമ്മൂട്ടി.

അമൽ നീരദ് ചിത്രത്തിലൂടെയാണ് താരം സിനിമയിലേക്ക് തിരിച്ചെത്തുന്നത്. ഫെബ്രുവരി മൂന്നിന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും. പുതിയ ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി എന്നിവരും മമ്മൂട്ടിക്കൊപ്പം പ്രധാന വേഷങ്ങളിലെത്തും. മമ്മൂട്ടിയുടെ ഇപ്പോഴത്തെ താടി വെച്ചുള്ള ലുക്ക് ഈ ചിത്രത്തിന് വേണ്ടിയാണെന്നാണ് സൂചന.

ജൊഫിന്‍ ടി ചാക്കോയുടെ പ്രീസ്റ്റാണ് മമ്മൂട്ടി അവസാനമായി അഭിനയിച്ച ചിത്രം. പിന്നീട് കൊവിഡ് വ്യാപനത്തെ തുടർന്ന് താരം വീട്ടിനകത്ത് വിശ്രമ ജീവിതത്തിലായിരുന്നു. ഫെബ്രുവരി നാലിന് ദി പ്രീസ്റ്റ് റിലീസിനെത്തും..

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...