മമ്മൂട്ടി – അമൽ നീരദ്‌ ചിത്രം ‘ഭീഷ്മ’ ഫസ്‌റ്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി

ബിഗ്‌ ബി എന്ന സിനിമക്ക്‌ ശേഷം മമ്മൂട്ടി – അമൽ നീരദ്‌ വീണ്ടും ഒന്നിക്കുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. ‘ഭീഷ്മ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ അമൽ നീരദ്‌ തന്നെയാണ് തന്റെ ഫേസ്ബുക്ക്‌ പേജിലൂടെ പുറത്തിറക്കിയത്‌. ഈ മാസം 10ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും എന്നാണ് വിവരം.