മലയാളികളുടെ ഇഷ്ടജോഡി മമ്മൂട്ടിയും നയൻസും വീണ്ടും ഒന്നിച്ചെത്തുന്നു; തസ്കരവീരന് രണ്ടാം ഭാഗമൊരുക്കുമെന്ന് പ്രമോദ് പപ്പൻ

മലയാളി പ്രേക്ഷകരുടെ ഇഷ്ട താരജോഡികളാണ് മെഗാസ്റ്റാർ മമ്മൂട്ടിയും ലേഡി സൂപ്പർസ്റ്റാർ നയൻ താരയും. ഇരുവരും ജോഡികളായെത്തുന്ന ചിത്രങ്ങൾ ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. ഇപ്പോഴിതാ ഈ ഭാഗ്യജോഡികൾ വീണ്ടും ഒന്നിക്കുന്നുവെന്ന വാർത്തകളാണ് പുറത്തുവരുന്നത്. നയൻ താരയും മമ്മൂട്ടിയും നായികാ നായകൻമാരായി 2005ൽ എത്തിയ ചിത്രമാണ് തസ്കരവീരൻ. മലയാളത്തിന്റെ പ്രിയ നായികയായിരുന്നു ഷീലയും ചിത്രത്തിൽ പ്രധാന കഥാപാത്രമായെത്തിയിരുന്നു. തസ്കരവീരന് രണ്ടാം ഭാഗമൊരുക്കുന്നുവെന്നാണ് സംവിധായകൻ പ്രമോദ് പപ്പൻ അറിയിക്കുന്നത്.

ചിത്രത്തിൽ മമ്മൂക്കയും നയൻസും വീണ്ടുമെത്തുമെന്ന് സംവിദായകൻ പറയുന്നു. രണ്ടാം ഭാഗത്തിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞുവെന്നും. കൂടുതൽ വിവരങ്ങൾ പിറകേ അറിയിക്കുമെന്നും പ്രമോദ് പപ്പൻ പറയുന്നു.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...