മമ്മൂട്ടി – പാർവതി ഒന്നിക്കുന്നു; ‘പുഴു’ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

മമ്മൂട്ടി – പാർവതി ആദ്യമായി ഒന്നിക്കുന്ന ചിത്രം പ്രഖ്യാപിച്ചു. നവാഗതയായ റതീന സംവിധാനം നിർവഹിക്കുന്ന സിനിമക്ക്‌ ‘പുഴു’ എന്നാണ് പേരിട്ടിരിക്കുന്നത്‌. സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പ്രഖ്യാപിച്ചു. ഹർഷാദ്‌ കഥ ഒരുക്കുന്ന സിനിമക്ക്‌ ഹർഷാദും ഷർഫു, സുഹാസ്‌ എന്നിവരും ചേർന്നാണ് തിരക്കഥ രചിക്കുന്നത്‌. ജേക്സ്‌ ബിജോയ്‌ സംഗീതം നിർവഹിക്കുന്ന സിനിമയുടെ ഛായാഗ്രഹണം തേനി ഈശ്വർ ആണ്. ദുൽഖറിന്റെ പ്രൊഡക്ഷൻ ഹൗസ്‌ ആയ വേഫെയറർ ഫിലിംസ്‌ ആണ് സിനിമയുടെ വിതരണം.

Puzhu First Look Poster