ഒരു തമിഴ്‌ ക്ലാസ്‌ ചിത്രത്തിന് 38ൽ പരം ഫാൻസ്‌ ഷോ; ഇത്‌ പുതുചരിത്രം !!

വാഴ്തിയാലും മതിവരാതെ പേരൻപിനെ കുറിച്ചുള്ള ഓരോ വാർത്തയും ശ്രദ്ധ നേടുകയാണ്. ഒരു ക്ലാസ്‌ ചിത്രത്തിന് 38ൽ പരം ഫാൻസ്‌ ഷോകൾ സംഘടിപ്പിക്കുക എന്നത്‌ തീർത്തും പ്രശംസാർഹമായ ഒരു കാര്യമാണ്. കേരളത്തിൽ 28 കേന്ദ്രങ്ങളിലാണ് മമ്മൂട്ടി ഫാൻസ്‌ പ്രവർത്തകർ ഫാൻസ്‌ ഷോ സംഘടിപ്പിച്ചിട്ടുള്ളത്‌. തമിഴ്‌നാട്ടിൽ 10ൽ പരം കേന്ദ്രങ്ങളിലും. ഇത്തരത്തിൽ വരുന്ന ഒരു സിനിമക്ക്‌ ഇതുപോലെ കിട്ടുന്ന ഈ സ്വീകാര്യത ഭാവിയിൽ വരാനിരിക്കുന്ന ചിത്രങ്ങൾക്കും പ്രചോദനമാകുമെന്ന കാര്യത്തിൽ സംശയമില്ല.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments