1988 ലാണ് മമ്മൂട്ടി നായകനായെത്തിയ മനു അങ്കിൾ എന്ന ചിത്രം പുറത്തിറങ്ങുന്നത്. ഏരെ ശ്രദ്ധിക്കപ്പെട്ട ചിത്രവുമായി ബന്ധപ്പെട്ട ഒരു കാര്യമാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
മനു അങ്കിൾ എന്ന സിനിമയിൽ മമ്മൂട്ടിക്കൊപ്പം അഭിനയിച്ച കുട്ടികളിൽ ഒരാളെയും മമ്മൂട്ടിയെയും താരതമ്യംചെയ്താണ് പോസ്റ്റുകൾ. അന്ന് എട്ടാംക്ലാസിൽ പഠിക്കുമ്പോഴാണ് കുര്യച്ചൻ ചാക്കോ മനു അങ്കിൾ എന്ന സിനിമയുടെ ഭാഗമാകുന്നത്. കാലം കുര്യച്ചനിൽ വലിയ മാറ്റം വരുത്തി.പക്ഷേ മമ്മൂട്ടി അന്നത്തെക്കാൾ ചെറുപ്പം ആയി എന്നാണ് ആരാധകർ ചൂണ്ടിക്കാണിക്കുന്നത്…

കുര്യച്ചൻ തന്നെ തന്റെ ചലച്ചിത്ര ഓർമ്മകൾ പങ്കുവയ്ക്കുന്നുണ്ട്. സൈക്കിൾ ചവിട്ടാൻ അറിയുന്ന കുട്ടികളെ വേണം എന്ന പത്ര പരസ്യം കണ്ടാണ് എട്ടാം ക്ലാസുകാരനായ കുര്യച്ചനെ വീട്ടുകാർ ഓഡിഷന് കൊണ്ടുവന്നത്. പിന്നെ സിനിമയുടെ ഭാഗമായി. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിങ്ങനെ സൂപ്പർ താരങ്ങളെല്ലാം മനു അങ്കിളിൽ ഒരുമിച്ചെത്തിയിരുന്നു.
പിന്നീട് സിനിമവിട്ട് കുര്യച്ചൻ മറ്റു മേഖലകളിലേക്ക് തിരിഞ്ഞു. എങ്കിലും അന്നത്തെ ഓർമ്മകൾ അന്നും സൂക്ഷിക്കുന്നുണ്ട്. ഇപ്പോഴത്തെ കുര്യച്ചന്റെ ചിത്രവും മമ്മൂട്ടിയുടെ ചിത്രവും താരതമ്യം ചെയ്താണ് പോസ്റ്റുകൾ. കുര്യച്ചന് പ്രായമായെങ്കിലും മമ്മൂട്ടി ചെറുപ്പമാണെന്നാണ് ആരാധകരുടെ കമന്റ്



