ജെയിംസ് ബോണ്ട് എന്നപേരിലൂടെ നിങ്ങളെ ഓർമ്മിക്കുന്നു: കോണറിക്ക് ആദരവുമായി മമ്മൂട്ടി

ആദ്യകാല ജയിംസ് ബോണ്ട് ചിത്രങ്ങളിലെ നായകൻ ഷോൺ കോണറി കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്.വിടവാങ്ങിയ അഭിനയപ്രതിഭയ്ക്ക് ആദരവുമായി നിരവധിപ്പേര് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയാണ് ആദരാഞ്ജലികളുമായി സോഷ്യൽ മീഡിയയിലെത്തിയിരിക്കുന്നത്.

ജയിംസ് ബോണ്ട് എന്ന കഥാപാത്രത്തിന്റെ നിര്‍വചനമായി മാറിയ പേരാണ് ഷോണ്‍ കോണറിയുടേതെന്ന് അദ്ദേഹത്തിന് ആദരാഞ്‍ജലി അര്‍പ്പിച്ച്‌ നടന്‍ മമ്മൂട്ടി പറഞ്ഞു. ഷോണ്‍ കോണറിയുടെ ഫോട്ടോയും അദ്ദേഹം ഷെയര്‍ ചെയ്‍തിട്ടുണ്ട്. ജെയിംസ് ബോണ്ട് എന്ന പേര് ഷോണ്‍ കോണറിയെ മാത്രം ഓര്‍മ്മിപ്പിക്കുന്നു. ജെയിംസ് ബോണ്ടിനപ്പുറത്തേക്ക് നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച താരമാണ് ഷോണ്‍ . എന്നാല്‍ നമ്മില്‍ മിക്കവര്‍ക്കും ജെയിംസ് ബോണ്ടിന്റെ നിര്‍വചനമായ് ഷോണ്‍ കോണറി മാറി. ഷോണ്‍ അദ്ദേഹത്തിന്റെ സിനിമകളിലൂടെ എന്നേക്കും ജീവിക്കുമെന്നും താരം കുറിച്ചു.