മമ്മൂട്ടി നായകനായ ‘വണ്‍’ ഇനി ഒ.ടി.ടി റിലീസിന്. നെറ്റ്ഫ്ലിക്സാണ് ചിത്രത്തിന്റെ ഒ ടി ടി അവകാശം വാങ്ങിയത്. ഏപ്രില്‍ 27ന് സിനിമ നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്യും. സിനിമയിൽ മമ്മൂട്ടി മുഖ്യമന്ത്രിയുടെ കഥാപാത്രം ആണ് അവതരിപ്പിക്കുന്നത്. കേരള രാഷ്ട്രീയം ചർച്ച ചെയ്യുന്ന സിനിമയാണ് ‘വൺ’.
സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത ചിത്രമാണിത്. ബോബി-സഞ്ജയ് ആണ് തിരക്കഥ. ഇച്ചായീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീലക്ഷ്മിയാണ് നിര്‍മ്മാണം. മധു, ജോജു ജോര്‍ജ്, നിമിഷ സജയന്‍, മുരളി ഗോപി, അലന്‍സിയര്‍, തുടങ്ങി വന്‍ താരനിര ചിത്രത്തിന്‍റെ ഭാഗമാണ്.
തിരഞ്ഞെടുപ്പിന് മുൻപായിരുന്നു സിനിമയുടെ റിലീസ്. മുഖ്യമന്ത്രി പിണറായി വിജയനോട് സാദൃശ്യം തോന്നുന്ന കഥാപാത്രമാണ് കടയ്ക്കൽ ചന്ദ്രൻ എന്ന് പ്രചാരണം ഉണ്ടായിരുന്നു. എന്നാൽ സിനിമയുടെ അണിയറ പ്രവർത്തകർ ഇത് നിക്ഷേധിച്ചിരുന്നു.



