മമ്മൂട്ടി നായകനാകുന്ന പ്രീസ്റ്റിലെ ആദ്യ ഗാനം എത്തി

‘പ്രീസ്റ്റി’ലെ ആദ്യ ഗാനം റിലീസ് ചെയ്തു. ലിറിക്കൽ വീഡിയോ ആണ് റിലീസ് ചെയ്തത്. ഹരിനാരായണന്റെ വരികൾക്ക് രാഹുൽ രാജ് സംഗീതം നൽകിയ ‘നസ്രേത്തിൻ നാട്ടിൽ’ എന്ന ഗാനം ആണ് പുറത്തുവിട്ടത്. ബേബി നിയ ചാർലി, മെറിൻ ഗ്രിഗറി, ക്രോസ്രോഡ്‌സ് അകബല്ല ബാൻഡും ആണ് ഗാനം ആലപിച്ചത്. ചിത്രത്തിലെ മമ്മൂട്ടിയുടെ ഗെറ്റപ്പ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.

നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി, മഞ്ജു വാര്യർ, നിഖില വിമൽ, സാനിയ ഇയപ്പൻ,ബേബി മോണിക്ക, കരിക്ക് ഫെയിം അമേയ, വെങ്കിടേഷ്, ജഗദീഷ്, ടി ജി രവി, രമേശ് പിഷാരടി, ശിവദാസ് കണ്ണൂർ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സംവിധായകൻ ജോഫിൻ ടി ചാക്കോയാണ് ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത്. ദീപു പ്രദീപും ശ്യാം മേനോനും ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ആന്റോ ജോസഫും,ബി ഉണ്ണികൃഷ്ണനും വി എൻ ബാബുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

സിനിമാട്ടോഗ്രാഫി അഖിൽ ജോർജ്, എഡിറ്റിങ് ഷമീർ മുഹമ്മദ്. പ്രാജക്ട് ഡിസൈൻ ബാദുഷ എൻ എം. സൗണ്ട് ഡിസൈനിങ് ജയദേവൻ, സൗണ്ട് മിക്‌സിങ് സിനോയ് ജോസഫ്, ആർട്ട് ഡയറക്ടക്ഷൻ സുജിത്ത് രാഘവ്, മേക്കപ്പ് ജോർജ് സെബാസ്റ്റ്യൻ അമൽ ചന്ദ്രൻ തുടങ്ങിയവർ നിർവഹിക്കും.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...