മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റ് റിലീസ് മാറ്റി

മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിന്റെ തിയറ്റർ റിലീസ് മാറ്റി. ഫെബ്രുവരി 4 നായിരുന്നു സിനിമയുടെ റിലീസ് നിശ്ചയിച്ചിരുന്നത്. എന്നാൽ സെക്കന്റ്‌ ഷോ ഇല്ലാതെ ഉടൻ റിലീസ് വേണ്ടെന്ന തീരുമാനത്തിലാണ് നിർമാതാക്കൾ റിലീസ് മാറ്റിയത് എന്നാണ് വിവരം. സെക്കൻഡ് ഷോ കൂടി ഇല്ലെങ്കിൽ വൻ മുതൽമുടക്ക് ഉള്ള ചിത്രങ്ങളെ കൂടുതൽ ബാധിച്ചേക്കാം എന്ന കണക്കുകൂട്ടലിൽ ആണ് ഈ തീരുമാനം. മമ്മുട്ടിയും മഞ്ജു വാര്യരും അടക്കമുള്ള താരങ്ങൾ എത്തുന്ന സിനിമയാണിത്.

The Priest

കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ സെക്കന്റ് ഷോ അനുവദിക്കില്ലെന്ന സർക്കാർ നിയന്ത്രണം ഉള്ളതിനാലാണ് പ്രീസ്റ്റിന്റെ റിലീസ് നീട്ടി വെച്ചത്. രാവിലെ 9 മുതൽ രാത്രി 9 വരെ നിലവിൽ മൂന്ന് ഷോകൾ മാത്രമാണ് തീയേറ്ററുകളിൽ ഇപ്പോൾ അനുവദിച്ചിട്ടുള്ളത്.

ഫെബ്രുവരിയിൽ 12 മലയാള ചിത്രങ്ങളാണ് റിലീസ് നിശ്ചയിച്ചിരുന്നത്. പ്രീസ്റ്റിന് പിന്നാലെ കൂടുതൽ ചിത്രങ്ങൾ റിലീസ് മാറ്റി വെക്കാനുള്ള ആലോചനയിലാണ് എന്നും വിവരങ്ങൾ പുറത്ത് വരുന്നുണ്ട്. കേരളത്തിൽ കൊറോണ വ്യാപനം രൂക്ഷം ആയ സഹചാര്യത്തിൽ ഉടനെ നിയന്ത്രണങ്ങൾ പിൻവലിക്കാൻ സാധ്യത കുറവാണ്. ഇപ്പോൾ മൊത്തം സീറ്റിന്റെ50 ശതമാനം ആളുകളെ മാത്രമാണ് പ്രവേശിപ്പിക്കാൻ അനുമതി.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...