മധുരരാജ എന്ന മെഗാഹിറ്റ് ചിത്രത്തിന് ശേഷം വൈശാഖ് – മമ്മൂട്ടി ടീം ഒന്നിക്കുന്ന ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു. സംവിധായകൻ തന്നെയാണ് ഫെയ്സ്ബുക്കിലൂടെ ഇക്കാര്യം പറഞ്ഞത്. ന്യൂയോർക്ക് എന്നു പേരിട്ടിരിക്കുന്ന ചിത്രം പൂർണമായും അമേരിക്കയിൽ ആയിരിക്കും ചിത്രീകരിക്കുക. ഒരു ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലർ ആണ് ചിത്രം. ‘ഇര’ എന്ന ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധേയനായ നവീൻ ജോൺ ആണ് ഇതിനും തൂലിക ചലിപ്പിക്കുന്നത്. UGM പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രത്തിൽ മലയാളത്തിന് പുറമെ ഹോളിവുഡ് താരങ്ങളും അണിനിരക്കും.
Subscribe
Login
0 Comments
Oldest



