ഡ്രൈവിംഗ് ലൈസൻസ് എന്ന സിനിമയുടെ തിരക്കഥ മമ്മൂട്ടിക്ക് വേണ്ടി എഴുതപ്പെട്ടതാണ് എന്ന് നായകൻ പൃഥ്വിരാജ് പറയുന്നു. പല കാരണങ്ങൾ കൊണ്ട് മമ്മൂട്ടി വേണ്ടെന്ന് വച്ച സിനിമ ഏറ്റെടുക്കുമ്പോൾ സ്വയം തിരക്കഥ ഇഷ്ടപ്പെട്ടു എന്നത് മാത്രമാണ് നോക്കിയ കാര്യം എന്നും പൃഥ്വി പ്രൊമോഷൻ ഭാഗമായി മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.
സച്ചി ഒരുക്കിയ തിരക്കഥയ്ക്ക് ജീൻ പോൾ മനസിൽ കണ്ട ദൃശ്യങ്ങൾ ആണ് ഡ്രൈവിംഗ് ലൈസൻസ് പ്രേക്ഷകർക്ക് കൊടുക്കുന്നത് എന്നും നല്ലൊരു സിനിമാറ്റിക് വിരുന്ന് ആയിരിക്കും എന്നും പൃഥ്വി അഭിമുഖത്തിൽ പറയുന്നു. സുരാജ് വെഞ്ഞാറമൂട് മറ്റൊരു ശ്രദ്ധേയ വേഷം അവതരിപ്പിക്കുന്ന ചിത്രം ഡിസംബർ 20ന് തിയേറ്ററുകളിലെത്തും.



