ഒന്‍പത് മാസങ്ങള്‍ക്കു ശേഷം ക്യാമറയ്ക്കു മുന്‍പില്‍ മെഗാസ്റ്റാര്‍

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി കൊവിഡ് കാലത്തെ അടച്ചുപൂട്ടലില്‍ നിന്നും ക്യാമറയ്ക്കു മുന്നിലെത്തിയിരിക്കുകയാണ്. ഒന്‍പതുമാസത്തെ ഹോം ക്വാറന്റൈനും ശേഷം താരം ആദ്യമായി പുറത്തിറങ്ങിയതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

പുറത്തെതിയതിന്റെ പിറ്റേന്നുതന്നെ അദ്ദേഹം ക്യാമറയ്ക്കു മുന്നിലുമെത്തി. ഒരു പരസ്യ ചിത്രത്തിനുവേണ്ടിയാണ് താരം ഇടവേളയക്കു ശേഷം ആദ്യമായി ക്യാമറയെ അഭിമുഖീകരിച്ചത്. ജനുവരി മുതല്‍ സിനിമാ ചിത്രീകരണം അരംഭിക്കുമെന്നാണ് വിവരം. എന്നാല്‍ ഏത് ചിത്രമാണ് ആദ്യം തുടങ്ങുക എന്ന് വെളിപ്പെടുത്തിയിട്ടില്ല. ദി പ്രീസ്റ്റിലെ തന്റെ ഭാഗം താരം നേരത്തെ തന്നെ പൂര്‍ത്തിയാക്കിയിരുന്നു.
സന്തോഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ‘വണ്ണി’ല്‍ അവശേഷിക്കുന്ന ചില ഭാഗങ്ങള്‍ അദ്ദേഹത്തിന് പൂര്‍ത്തിയാക്കേണ്ടതുണ്ട്. അമല്‍ നീരദ് ചിത്രം ബിലാലാണ് ആദ്യം പ്രഖ്യാപിച്ചിരുന്നെങ്കിലും ചിത്രം വൈകുമെന്നാണ് പുതിയ വാര്‍ത്തകള്‍.