മമ്മൂക്കയുടെ പുത്തൻ ലുക്കും വൈറൽ; വരാനിരിക്കുന്നത് വമ്പൻ ചിത്രങ്ങൾ

പുതുതായി സാമൂഹിക മാധ്യമങ്ങളിൽ എത്തിയ മമ്മൂട്ടിയുടെ ഒരു ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ആഘോഷമാകുന്നത്. മലയാളത്തിന്റെ മെഗാസ്റ്റാറിന്റെ പുത്തന്‍ ചിത്രങ്ങള്‍ ആരാധകര്‍ ഏറെ ആവേശത്തോടെയാണ് ഏറ്റെടുത്തത്. ഇപ്പോൾ വീണ്ടും കറുത്ത ഷര്‍ട്ടില്‍ നീണ്ടമുടിയും കട്ടതാടിയുമായുള്ള താരത്തിന്റെ പുതിയ ഗെറ്റപ്പും ആരാധകർ ഏറ്റെടുത്തു.

അമല്‍ നീരദ് ചിത്രത്തിനു വേണ്ടിയുള്ള ഗെറ്റപ്പ് ആണെന്നാണ് ആരാധകരുടെ അഭിപ്രായം. ബിഗ് ബി രണ്ടാം ഭാഗത്തിനു മുമ്പേ അമല്‍ നീരദും മമ്മൂട്ടിയും മറ്റൊരു ചിത്രത്തിനായി ഒന്നിക്കുന്നുവെന്ന് സൗബിന്‍ ഷാഹിര്‍ വെളിപ്പെടുത്തിയിരുന്നു. സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം ഇത് ഒരു സിനിമയായിരിക്കില്ലെന്നും സീരിസ് ആയിരിക്കുമെന്നും വിവരങ്ങളുണ്ട്.

ഇന്ത്യയിലും വിദേശത്തും ചിത്രീകരിക്കേണ്ടത് കൊണ്ടും കൊറോണ സാഹചര്യം കണക്കിലെടുത്തും ആണ് ബിലാല്‍ മാറ്റി വെയ്ക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. വണ്‍, പ്രീസ്റ്റ്, ന്യൂയോര്‍ക്ക് തുടങ്ങി നിരവധി സിനിമകളാണ് 2021ല്‍ മമ്മൂട്ടിയുടേതായി വരാനിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പരസ്യങ്ങളിലും പ്രത്യേക സിനിമ പ്രൊമോഷനിലും താരം ശ്രദ്ധേയനാണ്.