പതിവുപോലെ കിടിലൻ ലുക്കിൽ മമ്മൂട്ടി; ശിലിച്ചത് കൊണ്ട് ഞെട്ടില്ലെന്ന് ആരാധകർ

പ്രായത്തെ വെല്ലുന്ന തന്റെ കിടിലൻ ഫോട്ടോകളുമായി മെഗാസ്റ്റാർ മമ്മൂട്ടി സോഷ്യൽ മീഡിയയിലെത്താറുണ്ട്. ആരാധകരെ വിസ്മയിപ്പിക്കാറുമുണ്ട്. പതിവുപോലെ ഇത്തവണയും കിടിലൻ പടവുമായി താരം എത്തി. അടിപൊളി ലുക്കില്‍ ഇന്‍സ്റ്റഗ്രാമിലാണ് പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

എന്നാൽ കണ്ടു കണ്ട് ശീലമായതുകൊണ്ട് ഞെട്ടുന്നില്ലെന്നാണ് ആരാധകരുടെ കമന്റ്. എപ്പോഴത്തെയും പോലെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. സമൂഹ മാധ്യമങ്ങളിലെല്ലാം ഇതിനോടകം തന്നെ താരത്തിന്റെ ന്യൂ ലുക്ക് വൈറലായി കഴിഞ്ഞു.

സ്റ്റേ ഹോം, സേഫ് സേഫ്’ എന്ന ഇംഗ്ലീഷ് അടിക്കുറിപ്പോടെയാണ്‌ മമ്മൂട്ടി ചിത്രം പങ്കുവെച്ചിരിക്കുന്നത്. നീലയില്‍ വെള്ള വരകളുള്ള ഷര്‍ട്ട് ധരിച്ച്‌ സോഫയിലിരിക്കുന്നതാണ് ചിത്രം. നീട്ടി വളര്‍ത്തിയിരിക്കുന്ന മുടിയും താടിയുമാണ് ഇത്തവണത്തെ സ്പെഷ്യൽ.