മമ്മൂട്ടിയുടെ പുതിയ ചിത്രവും ഏറ്റെടുത്ത് ആഘോഷമാക്കി ആരാധകർ

മലയാളി പ്രേക്ഷകരുടെ പ്രിയതാരം ആണ് മമ്മൂട്ടി. താരങ്ങള്‍ക്കിടയില്‍ പോലും മെഗാസ്റ്റാറിന് നിറയെ ആരാധകരുണ്ട്. മമ്മൂട്ടിയുടെ ഫോട്ടോഷൂട്ടും സിനിമ ലോകത്തും സാമൂഹിക മാധ്യമങ്ങളിലും വലിയ ചര്‍ച്ചയാകാറുണ്ട്. വ്യത്യസ്ത ഗെറ്റപ്പിലാണ് നടന ഓരോതവണയും പ്രേക്ഷകരുടെ മുന്നില എത്തുന്നത്. ഇപ്പോഴിതാ മറ്റൊരു ചിത്രം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

മമ്മൂട്ടി തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ തന്റെ ഏറ്റവും പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്. വീട്ടില്‍ നിന്നുള്ള ചിത്രമാണ് മെഗാസ്റ്റാര്‍ പങ്കുവെച്ചിരിക്കുന്നത്. ബുക്ക് ഷെല്‍ഫിന് മുമ്ബില്‍ നിന്നാണ് താരം ചിത്രത്തിന് പോസ് ചെയ്തിരിക്കുന്നത്. ‘അറിവിന്റെ കടൽ, ഞാൻ അതിൽ നിന്ന് ഒരു തുള്ളി എങ്കിലും വായിക്കണം’ എന്നും താരം ചിത്രത്തിന്റെ ഒപ്പം കുറിക്കുന്നു. നിമിഷ നേരത്തിന് ഉള്ളിലാണ് ചിത്രം വൈറലായത്.

മെഗാസ്റ്റാർ നായകൻ ആകുന്ന ഭീഷ്മപർവം അണിയറയിൽ ഒരുങ്ങുകയാണ്. അമൽ നീരദ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ഒരു വിവാഹ സൽക്കാരത്തിൽ പങ്കെടുക്കുന്നത് താരത്തിന്റെ ചിത്രവും അടുത്തിടെ വൈറൽ ആയിരുന്നു. കൊറോണ രണ്ടാം തരംഗത്തിന്റെ നിയന്ത്രണം കാരണം താരം പൊതുവേദികളിൽ എത്തുന്നത് ചുരുക്കമാണ്.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...