പുത്തന്‍ ലുക്കില്‍ മമ്മൂട്ടി; യേശുദാസിനെ പോലെയുണ്ടന്ന് സോഷ്യല്‍ മീഡിയ

കൊവിഡ് കാലത്ത് വിശ്രമ ജീവിതത്തിലായിരുന്നുവെങ്കിലും ഇടക്കിടെ പുതിയ ലുക്കിൽ ആരാധകരെ വിസ്മയിപ്പിക്കാൻ മറക്കാറില്ല മലയാളത്തിന്റെ മെഗാസ്റ്റാർ. വളരെ നാളത്തെ ഇടവേളയ്ക്ക് ശേഷം പരസ്യ ചിത്രീകരണത്തിനായി പുറത്തുവന്ന മമ്മൂട്ടിയുടെ ചിത്രങ്ങള്‍ എല്ലാം സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രമാണ് ചര്‍ച്ചയാവുന്നത്.

വെള്ള മുണ്ടും കുര്‍ത്തയും ധരിച്ച്‌ നില്‍ക്കുന്ന മമ്മൂട്ടിയെ ആണ് ചിത്രങ്ങളില്‍ കാണാനാവുക. താടിയും നീട്ടി വളർത്തിയിട്ടുണ്ട്. ചിത്രങ്ങൾ വൈറലായതിനു പുറമേ കിടിലൻ കമന്റുകളുമായി ആരാധകർ പ്രതികരിക്കുന്നുണ്ട്. താരത്തെ കാണാൻ പുതുയ ലുക്കിൽ യേശുദാസിനെപ്പോലെയാണെന്നാണ് കമന്റുകൾ വരുന്നത്.

കൊച്ചിയുടെ നിയുക്ത മേയര്‍ അനില്‍ കുമാര്‍ മമ്മൂട്ടിയെ വീട്ടിലെത്തി സന്ദര്‍ശിച്ച വേളയില്‍ പകര്‍ത്തിയ ചിത്രമാണ് ഇത്.അനില്‍ കുമാറാണ് ചിത്രങ്ങള്‍ പങ്കുവച്ചത്. അനില്‍ കുമാറിനൊപ്പം കൗണ്‍സിലര്‍ സി ഡി ബിന്ദുവും ഉണ്ടായിരുന്നു.

office 2019 lizenz kaufen