പുത്തൻ ലുക്കിൽ മമ്മൂട്ടി; ബിലാലായോ കുഞ്ഞാലി മരയ്ക്കാറായോ എന്ന് ആരാധകർ

മലയാളത്തിന്റെ മെഗാസ്റ്റാറാണ് മമ്മൂട്ടി. നീണ്ട ഇടവേളയ്ക്കു ശേഷം കഴിഞ്ഞ ദിവസം താരം ആരാധകർക്കു മുൻപിൽ നേരിട്ടെത്തിയിരുന്നു. മെഗാസ്റ്റാറിന്റെ പുത്തൻ ലുക്ക് കണ്ട നടുക്കത്തിലാണ് ആരാധകർ. പിന്നത്തെ ചർച്ച താരത്തിന്റെ പുതിയ ചിത്രവും കഥാപാത്രവും ഏതെന്നായിരുന്നു.

മെഗാസ്റ്റാറിന്റെ പുതിയ വിശ്വരൂപം കുഞ്ഞാലിക്ക് വേണ്ടിയാണെന്നാണ് ഒരുവിഭാഗം പറയുന്നത്.എന്നാല്‍ പുത്തന്‍ ലുക്ക് ബിലാലിന് വേണ്ടിയാണെന്നും ചിലര്‍ പറയുന്നു. മമ്മൂട്ടിയെ നായകനാക്കി കുഞ്ഞാലി മരക്കാര്‍ ഒരുക്കുമെന്ന് നേരത്തെ പ്രഖ്യാപനം വന്നിരുന്നു.

ഏതായാലും മമ്മൂട്ടി പുറത്തിറങ്ങിയതോടെ ആരാധകരും വലിയ ആവേശത്തിലാണ്. അടുത്തുതന്നെ സിനിമ തിരക്കുകളിലേക്ക് മമ്മൂട്ടി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത ചിത്രമേതെന്ന് അറിയില്ലെഹ്കിലും കഥാപാത്രം മാസ് ആകുമെന്നാണ് പ്രതീക്ഷ.