മമ്മൂട്ടിയെ നായകനാക്കി റാം സംവിധാനം ചെയ്ത പേരമ്പ് ഇനി ലക്ഷ്യം വയ്ക്കുന്നത് ദേശീയ അവാർഡ്. നിരവധി ഫിലിം ഫെസ്റ്റിവൽ വേദികളിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയ ചിത്രം മമ്മൂട്ടിയുടെ സമീപ കാലത്തെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നു കൂടി ആയിരുന്നു. വലിയ വരവേൽപ്പ് ചിത്രത്തിന് തീയേറ്ററുകളിൽ ലഭിച്ചിരുന്നു. അമുദവൻ എന്നയാളുടെയും അദ്ദേഹത്തിന്റെ വൈകല്യമുള്ള മകളുടെയും കഥ അതിന്റെ തീവ്രതയിൽ തന്നെ അവതരിപ്പിച്ച ചിത്രമാണ് പേരൻമ്പ്. കിട പിടിക്കാൻ ഉള്ള ചിത്രങ്ങൾ ഏതെന്നു ഇനിയും അറിഞ്ഞിട്ടില്ലെങ്കിലും ഏവരും വലിയ പ്രതീക്ഷയോടെ തന്നെയാണ് ദേശീയ അവാർഡിനെ ഇത്തവണ നോക്കി കാണുന്നത്.
മമ്മൂട്ടിയുടെ പേരൻപിന് നാഷണൽ അവാർഡ് നോമിനേഷൻ..!!
Subscribe
Login
0 Comments
Oldest



