ബുക്ക് മൈ ഷോയിൽ 93% റേറ്റിംഗുമായി ഷൈലോക്ക് പടയോട്ടം തുടങ്ങി

റിലീസ് ആയി മണിക്കൂറുകൾ കൊണ്ട് ബുക്ക് മൈ ഷോ റേറ്റിങ് 93% കടന്നിരിക്കുകയാണ് ഷൈലോക്ക്. കണ്ടവർ എല്ലാം മികച്ച അഭിപ്രായങ്ങൾ നൽകിയപ്പോൾ കിട്ടിയത് മികച്ച എന്റർടൈനറും മറ്റൊരു ഓണ്ലൈൻ റെക്കോര്ഡുമാണ്. 93% ആണ് ഇപ്പോ ബുക്ക് മൈ ഷോയിൽ ഷൈലോക്കിന്‌ ഉള്ള റേറ്റിങ്. 11,000 ൽ അധികം വരുന്ന വോട്ടിംഗിൽ നിന്നാണ് ഈ റേറ്റിംഗ്‌.

അജയ്‌ വാസുദേവ്‌ ഒരുക്കി മമ്മൂക്ക നായകനായി എത്തിയ ചിത്രത്തിന് മികച്ച അഭിപ്രായങ്ങൾ ആണ് ഇപ്പോൾ ലഭിച്ചുക്കൊണ്ടിരിക്കുന്നത്‌. മിക്കയിടത്തും ഇന്ന് രാത്രി സ്പെഷ്യകൾ ഇതിനോടകം ചാർട്ട്‌ ചെയ്തിട്ടുണ്ട്‌ എന്നതും സിനിമ പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു എന്നതിനുള്ള തെളിവാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments