മമ്മൂട്ടി – മഞ്ജു വാര്യർ ചിത്രം “ദി പ്രീസ്റ്റി”ന്‍റെ രണ്ടാമത്തെ ടീസർ എത്തി

നിഗൂഢതകൾ നിറച്ച് മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിന്‍റെ രണ്ടാമത്തെ ടീസര്‍ പുറത്ത്. ആദ്യത്തെ ടീസറിലും ഈ മിസ്റ്ററി ത്രില്ലർ സ്വഭാവം ഉണ്ടായിരുന്നു. ജോഫിന്‍ ടി ചാക്കോ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിസ്റ്ററി, ഹൊറര്‍, ത്രില്ലര്‍ വിഭാഗത്തിൽ പുറത്തിറങ്ങുന്ന ചിത്രം മാർച്ച് ആദ്യം തിയറ്ററിൽ എത്തും എന്നായിരുന്നു റിപ്പോർട്ടുകൾ, എന്നാൽ തിയറ്റർ ഓണേഴ്സ് തർക്കം കാരണം റിലീസ് കാര്യം ഇപ്പൊൾ അനിശ്ചിതത്വത്തിൽ ആണ്.

അതീന്ദ്രീയ ശക്തികളെ ആസ്പദമാക്കിയുള്ള ചിത്രമാണ് ദി പ്രീസ്റ്റ് എന്നാണ് ടീസറുകൾ സൂചിപ്പിക്കുന്നത്. മഞ്ജു വാര്യര്‍ ആണ് പ്രീസ്റ്റില്‍ നായികയാകുന്നത്. സുപ്രധാന കഥാപാത്രം തന്നെയാകും ചിത്രത്തില്‍ മഞ്ജു വാര്യരുടേത്. മഞ്ജുവിനെക്കൂടാതെ നിഖില വിമല്‍, സാനിയ ഇയ്യപ്പന്‍, ശ്രീനാഥ് ഭാസി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൈതി, രാക്ഷസന്‍ തുടങ്ങിയ ചിത്രത്തിലൂടെ ശ്രദ്ധേയയായി ബേബി മോണിക്ക ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ആന്റോ ജോസഫും ബി ഉണ്ണി കൃഷ്ണനും വി എന്‍ ബാബുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജോഫിന്റെ കഥക്ക് ദീപു പ്രദീപും, ശ്യാം മേനോനുമാണ് തിരക്കഥ ഒരുക്കുന്നത്. രാഹുല്‍ രാജ് ആണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...