പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നടൻ പൃഥ്വിയും ഭാര്യ സുപ്രിയയും ചേർന്നു നിർമിക്കുന്ന ‘9’ (nine) മൂവിയുടെ പുതിയ കാരക്ടർ പുറത്തു വിട്ടു.
മംത മോഹൻദാസ് ആണ് പുതിയ പോസ്റ്ററിൽ ഉള്ളത് ആനി എന്ന കഥാപാത്രമായിട്ടായിരിക്കും മംത ചിത്രത്തിലെത്തുക.
ഇതിനു മുൻപ് അൻവറിലാണ് ഇരുവരും അഭിനയിച്ചത്. പൃഥ്വി തന്നെ നായകനായ ‘രണം’ ത്തിലും മംത നായികയായി എത്തും എന്നു അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.
പൃഥ്വി തന്നെ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് 100 ഡേയ്സ് ഓഫ് ലൗ നു ശേഷം വീണ്ടും ജെനുസ് മുഹമ്മദ് ആണ്.