ബാഹുബലിയുടെ എഴുത്തുകാരനിൽ നിന്നും മറ്റൊരു ബ്രഹ്മാണ്ഡ ചിത്രം വരുന്നു; ഝാൻസി റാണിയുടെ ജീവിത കഥ ‘മണികർണിക’യുടെ കിടിലൻ ട്രെയ്‌ലർ കാണാം..!!


ഇന്ത്യൻ സിനിമാലോകം അടുത്ത വർഷം ഏറ്റവും കൂടുതൽ പ്രതീക്ഷയോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന ഒരു സിനിമയാണ് ‘മണികർണിക’. ബോളിവുഡ്‌ താര സുന്ദരി കങ്കണ രണൗത്ത്‌ നായികയാകുന്ന സിനിമ ഇന്ത്യയുടെ ജോൻ ഓഫ്‌ ആർക്ക്‌ (Joan Of Arc) എന്നറിയപ്പെടുന്ന ഝാൻസി റാണിയുടെ ജീവിതകഥയാണ് പറയുന്നത്‌. പ്രശസ്ത തെലുഗു, ഹിന്ദി സംവിധായകൻ ക്രിഷ്‌ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന രാധാകൃഷ്ണ ജാഗർലമുദിയും കങ്കണയും ചേർന്നാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്‌‌. ചിത്രത്തിന്റെ ട്രെയ്‌ലർ ഇന്ന് പുറത്ത് വിട്ടു. ഗംഭീര അഭിപ്രായമാണ് ട്രെയലറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്‌.

18ആം നൂറ്റാണ്ടിൽ ഝാൻസിയിലെ റാണിയായിരുന്ന ലക്ഷ്മി ഭായിയുടെ ജീവിത കഥ എന്ന നിലയിൽ തന്നെ ഒരുപാട്‌ ആകാംക്ഷ ‘മണികർണിക’ക്ക്‌ ഷൂട്ടിംഗ്‌ തുടങ്ങുന്നതിന് മുന്നെ ഉണ്ടായിരുന്നു. ഝാൻസി റാണിയുടെ വിളിപ്പേരാണ് മണികർണിക, അതാണ് ചിത്രത്തിന് അണിയറ പ്രവർത്തകർ നൽകിയ പേരും. ബ്രിട്ടീഷ്‌ കാലഘട്ടത്തിലെ ആദ്യ വനിത പോരാളി കൂടിയായിരുന്നു ഝാൻസി റാണി. ഏതാണ്ട്‌ 120 കോടി ബഡ്‌ജറ്റിൽ ഒരുങ്ങുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം നിർവഹിക്കുന്നത്‌ സീ സ്റ്റുഡിയോയും കമാൽ ജൈനും ചേർന്നാണ്. ബാഹുബലി, ഭാഗ്‌ മിൽക ഭാഗ് എന്നീ സിനിമകൾക്ക്‌ രചന നിർവഹിച്ച വിജയേന്ദ്ര പ്രസാദ്‌ ആണ് മണികർണികയുടെയും രചന നിർവഹിച്ചിരിക്കുന്നത്‌.

Still from Manikarnika

2015 ൽ പുറത്തിറങ്ങി നാഷണൽ അവാർഡ്‌ (മികച്ച തെലുഗ്‌ ചിത്രം) ഉൾപ്പടെ അനവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയ കാഞ്ചി എന്ന സിനിമയുടെ സംവിധായകൻ ക്രിഷ്‌ ആണ് ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെയും ശിൽപി. പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കങ്കണ റണൗത്തും ഇതിന്റെ സഹ സംവിധായികയാണ്. ഇന്ത്യൻ സിനിമലോകം ഉറ്റു നോക്കുന്ന ചിത്രം അടുത്ത വർഷം ജനുവരി 25ന് തിയേറ്ററുകളിലെത്തും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments