തന്റെ രോഗാവസ്ഥയെ മറച്ചുവെച്ചു കൊണ്ട് പോലും അഭിനയിക്കാൻ വന്ന മോഹൻലാലിന്റെ അർപ്പണമനോഭാവത്തെ കുറിച്ച്‌ വാചാലനായി മണിയൻ പിള്ള രാജു

ഡെഡിക്കേഷന്റെ കാര്യത്തിൽ മോഹൻലാൽ എന്നും മറ്റുള്ളവർക്കൊരു പാഠമാണ്. മോഹൻലാലിന്റെ ഇത്തരം സംഭവങ്ങൾ എന്നും ആരാധകർക്കിടയിൽ തരംഗമാകാറുമുണ്ട്‌. അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്‌. അധിപൻ എന്ന സിനിമയുടെ ലൊക്കേഷനിൽ ഉണ്ടായ അനുഭവത്തെ കുറിച്ച്‌ മണിയൻ പിള്ള രാജു കോമഡി സ്റ്റാർസ് വേദിയിൽ വർഷങ്ങൾക്ക്‌ മുൻൽ പങ്കുവെച്ച ഒരു കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആയികൊണ്ടിരിക്കുന്നത്.

സിനിമയുടെ സ്റ്റണ്ട് ഷൂട്ട്‌ ചെയ്യേണ്ട ദിവസം മോഹൻലാലിന് ഉണ്ടായ ത്രോട്ട് പെയ്ൻ മൂലം തീർത്തും വിശ്രമം വേണ്ടിയിരുന്ന സാഹചര്യത്തിൽ പോലും രാവിലെ മുതൽ പുലർച്ചെ വരെ നീണ്ടു നിൽക്കുന്ന ഷൂട്ടിനു ചേരുകയും അത്‌ തീർക്കുകയും ചെയ്തു. ഓരോ ഇടവേളയിലും വേദന കൊണ്ട് കണ്ണീർ വരുന്ന അവസ്ഥയിൽ വരെ ലാലിനെ കണ്ടത് താൻ ഓർക്കുന്നു എന്ന് മണിയൻ പിള്ള രാജു പറയുന്നു. സിനിമ നടന്മാർക്ക് വേണ്ടത് ഈ അർപ്പണമനോഭാവം ആണെന്നും അത് കൊണ്ടാണ് ഇത് പോലെ ഓരോരുത്തരും ഓരോ പൊസിഷനിൽ എത്തുന്നതും എന്നാണ് മണിയൻ പിള്ള രാജു പറയുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments