രഞ്ജിത്തിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന മോഹൻലാൽ ചിത്രത്തിൽ പ്രധാന ഭാഗം അവതരിപ്പിക്കാൻ മണിയൻ പിള്ള രാജുവിന്റെ മകൻ നിരഞ്ജും. ബ്ലാക്ക് ബട്ടർഫ്ലൈ, ബോബി എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് നിരഞ്ജ് മറ്റൊരു ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നത്. നടനും നിർമാതാവും കൂടിയായ മണിയൻപിള്ള രാജുവിന്റെ മകൻ അഭിനയിച്ച ചിത്രങ്ങളിൽ എല്ലാം തന്നെ തൃപ്തികരമായ പ്രകടനങ്ങൾ ആണ് കാഴ്ച വച്ചിരുന്നത്.

ഡ്രാമ എന്ന് പേരിട്ടിരിക്കുന്ന ഒഫീഷ്യൽ ഫസ്‌റ്റ് ലുക്ക് പോസ്റ്റർ ഇന്ന് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു. മഹാസുബൈർ, എം കെ നാസർ എന്നിവർ നിർമിക്കുന്ന ചിത്രം കഴിഞ്ഞ മാസം അവസാനമാണ് ഷൂട്ടിങ് ആരംഭിച്ചത്. ചിത്രത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ തന്നെ പുറത്തു വിടും എന്നാണ് അറിയാൻ കഴിഞ്ഞത്



