തന്റെ ഹൃദയത്തിന്റെ മണിയറയിൽ നിന്നു കൊണ്ട് അശോകൻ പങ്കു വയ്ക്കുന്ന ബന്ധങ്ങളുടെ കഥ [Review]

ദുൽഖർ സൽമാനും ജേക്കബ് ഗ്രിഗറിയും ചേർന്നു നിർമിച്ച്‌ ഷംസു സൈബ ഒരുക്കിയ മണിയറയിലെ അശോകൻ കോവിഡ് കാലത്തെ ഓണം വേളയിലെ പ്രധാന റിലീസുകളിൽ ഒന്നാണ്. നെറ്റ്ഫ്ലിക്‌സിലൂടെ റിലീസ് ആയ ചിത്രം പറയുന്നത് സർക്കാർ ഉദ്യോഗസ്ഥൻ ആയിട്ടും ജാതക ദോഷം കൊണ്ടും മറ്റു കാരണങ്ങൾ കൊണ്ടും കല്യാണം എന്നത് ഒരു മോഹമായി കൊണ്ട് നടക്കേണ്ടി വരുന്ന അശോകന്റെ കഥയാണ്.

ജേക്കബ് ഗ്രിഗറി പ്രധാന താരം ആയി എത്തുന്ന ചിത്രത്തിൽ വിജയരാഘവൻ, ഷൈൻ ടോം ചാക്കോ, കൃഷ്ണ ശങ്കർ, അനുപമ പരമേശ്വരൻ, നയന എൽസ എന്നിവർ പ്രാധന വേഷങ്ങളിലും ദുൽഖർ, സണ്ണി വെയ്ൻ, അനു സിതാര തുടങ്ങിയവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്ന അതിഥി താരങ്ങൾ ആയും എത്തുന്നു.

ഉയരം, നിറം തുടങ്ങിയവയുടെ കാര്യങ്ങളിൽ അപകർഷതാബോധം കൊണ്ട് നടക്കുന്ന അശോകന് അതിൽ നിന്നൊരു പരിഹാരം ഉണ്ടാവുമോ എന്നതാണ് ചിത്രം നമ്മളോട് പറയുന്നത്.

ശ്രീഹരി കെ നായർ ഒരുക്കിയ മനോഹര ഗാനങ്ങളും പശ്ചാത്തല സംഗീതവും സജാദ്‌ കാക്കുവിന്റെ അതിമനോഹര ഛായാഗ്രഹണവും ഏറെ മികവ്‌ പുലർത്തിയിട്ടുണ്ട്‌. സിനിമയിൽ പ്രേക്ഷകന്റെ വികാരങ്ങളെ സിനിമയ്ക്കൊപ്പം കൊണ്ട് പോവാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. ചർച്ച ചെയ്യപ്പെടേണ്ട വിഷയം അതിന്റെ രീതിയിൽ തന്നെ വൃത്തിയിൽ പറഞ്ഞു നിർത്തിയതും അഭിനന്ദനാർഹം. ഓണക്കാലം ആയിട്ടും ഒരു കിടിലം പുത്തൻ സിനിമ കാണാൻ കഴിയുന്നില്ല എന്ന സങ്കടത്തിനു ഒരു ആശ്വാസം തന്നെയാണ് മണിയറയിലെ അശോകൻ.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...