ആ നായികാ വേഷം ചോദിച്ചുവാങ്ങിയത്; തുറന്നുപറഞ്ഞ് മഞ്ജു വാര്യർ

മലയാളികളുടെ പ്രിയ നായികയായ മഞ്ജു വാര്യരും,ആക്ഷൻ റാണിയായിരുന്ന വാണി വിശ്വനാഥും തകർത്തഭിനയിച്ച ചിത്രമാണ് കളിവീട്. സിബിമലയിലിന്റെ സംവിധാനത്തിൽ 1996 ലാണ് കളിവീട് പുറത്തിറങ്ങുന്നത്.മഞ്ജു ആദ്യമായി ഭാര്യവേഷത്തിലഭിനയിച്ച ചിത്രമായിരുന്നു അത്. വാണിയും പ്രധാന കഥാപാത്രമായെത്തി. ജയറാമായിരുന്നു നായകൻ.

പതിനെട്ടാം വയസിലാണ് മഞ്ജു ജയറാമിന്റെ ഭാര്യവേഷം അഭിനയിച്ചു തകർത്തത്. എന്നാൽ കളിവീടിലെ നായികാ കഥാപാത്രം താൻ ചോദിച്ചുവാങ്ങിയതാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മഞ്ജു. ചിത്രത്തിൽ വാണി ചെയ്ത യാമിനി മേനോൻ എന്ന കഥാപാത്രമാണ് മഞ്ജുവിന് തീരുമാനിച്ചിരുന്നത്. എന്നാൽ കഥകേട്ട് ഇഷ്ടമായതോടെ സംവിധായകനോട് നായിക വേഷം ചോദിച്ചുവാങ്ങുകയായിരുന്നവെന്ന് മഞ്ജു പറഞ്ഞു.

പകരം കിട്ടിയ യാമിനി എന്ന കഥാപാത്രത്തെ വാണിയും മികച്ചതാക്കിയിരുന്നു. ജഗദീഷ്, കൽപ്പന, ഇന്നസെന്റ് തുടങ്ങി വൻ താരനിരതന്നെ അഭിനയിച്ച ചിത്രം അന്ന് വലിയ വിജയം നേടിയിരുന്നു.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...