മഞ്ജു വാര്യരും സൗബിനും ഒന്നിക്കുന്ന ‘വെള്ളരിക്കാ പട്ടണ’ത്തിന് ആശംസ നേർന്ന് സിനിമ ലോകം

മഞ്ജുവാര്യരും സൗബിനും പ്രധാനവേഷങ്ങളിൽ എത്തുന്ന ‘വെള്ളരിക്കാ പട്ടണ’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നു. പിന്നാലെ ചത്രത്തിന് ആശംസ നേർന്ന് നിരവധി സിനിമ താരങ്ങൾ രംഗത്ത് വന്നു. ബോളിവുഡ് താരം അനിൽ കപൂറും തെന്നിന്ത്യൻ താരം മാധവനും ടൊവിനോ തോമസും ബിജുമേനോനും ആശംസകളുമായി എത്തി. മഹേഷ് വെട്ടിയാർ ആണ് സംവിധാനം നിർവഹിക്കുന്നത്.

തെന്നിന്ത്യൻ താരങ്ങളായ മേഘ്‌ന ആകാശ്, നിധി അഗർവാൾ, റൈസ വിൽസൻ, അക്ഷര ഗൗഡ, രജീന കസാൻഡ്ര, ഹേബ പട്ടേൽ, തെന്നിന്ത്യയിലെ പ്രമുഖ സംവിധായകരായ വിക്രം കുമാർ, ആർ.രവികുമാർ, അറുമുഖ കുമാർ, ജോൺ മഹേന്ദ്രൻ തുടങ്ങി ഇന്ത്യൻ സിനിമ രംഗത്തെ നിരവധി പ്രമുഖരാണ് ആശംസകളുമായി രംഗത്ത് എത്തിയത്.

തെലുങ്ക് താരവുമായ നിഹാരിക കൊനിഡേലയാണ് വെള്ളരിക്കാപട്ടണം പോസ്റ്റർ ഷെയർ ചെയ്ത മറ്റൊരു താരം. സോഷ്യൽ മീഡിയയിൽ അക്കൗണ്ടുകളില്ലാത്ത തമിഴ് സംവിധായകൻ എ.എൽ വിജയ് വീഡിയോ സന്ദേശത്തിലൂടെ ആശംസ അറിയിക്കുകയും ചെയ്തു.