ഞെട്ടിപ്പിക്കുന്ന ട്രെയിലറുമായി മഞ്ജു വാര്യർ സണ്ണി വെയിൻ ചിത്രം ചതുർമുഖം

മഞ്ജു വാര്യർ, സണ്ണി വെയിൻ എന്നിവർ ആദ്യമായി ഒന്നിക്കുന്ന ചതുർമുഖം എന്ന ചിത്രത്തിന്റെ ട്രെയിലർ ഇന്ന് പുറത്തിറങ്ങി. മലയാളത്തിലെ ആദ്യത്തെ ടെക്നോ ഹൊറർ ചിത്രം എന്ന ലേബലിൽ എത്തുന്ന ഇൗ ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് രഞ്ജീത് കമല ശങ്കർ, സലിൽ വി എന്നിവർ ചേർന്നാണ്. ജിസ്സ്‌ ടോം മൂവീസ്, മഞ്ജു വാര്യർ പ്രൊഡക്ഷൻസ് എന്നീ ബാനറുകൾ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ കഥ അഭയകുമാർ അനിൽ കുര്യൻ എന്നിവർ ചേർന്നാണ്. മഞ്ജു വാര്യർ, സണ്ണി വെയിൻ , നിരഞ്ജന അനൂപ്, ശ്രീകാന്ത് മുരളി, റോണി ഡേവിഡ്, ഷജു ശ്രീധർ, നവാസ് വള്ളിക്കുന്ന് എന്നിവർ ആണ് കേന്ദ്ര കഥാപാത്രങ്ങൾ.

Chathurmukham Official Trailer