മലയാളികളുടെ പ്രിയനടി മഞ്ജു വാര്യർ ഇനി തമിഴിലേക്ക്. ഒട്ടനവധി നിരൂപക പ്രശംസയും പ്രേക്ഷക പ്രശംസയും ലഭിച്ച ‘വട ചെന്നൈ’ക്ക് ശേഷം ധനുഷ് – വെട്രിമാരൻ ടീം വീണ്ടുമൊന്നിക്കുന്ന അസുരനിൽ ആണ് മഞ്ജു വാര്യർ അഭിനയിക്കുന്നത്.
ജനുവരി 26ന് ഷൂട്ടിങ് ആരംഭിക്കുന്ന ചിത്രത്തിന്റെ നിർമാണം വി ക്രിയേഷൻസ് ആണ്. ജിവി പ്രകാശ് ആണ് സംഗീതം. ധനുഷ് തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പുറത്തു വിട്ടത്. മഞ്ജുവിനോടൊപ്പം അഭിനയിക്കാനും അവരിൽ നിന്ന് പഠിക്കാനും ആകാംക്ഷയോടെ കാത്തിരിക്കുന്നു എന്നാണ് ധനുഷ് ട്വിറ്ററിൽ കുറിച്ചത്.
Subscribe
Login
0 Comments