“സൂക്ഷിച്ചു നോക്കെടാ ഉണ്ണി”, ചിത്ര രചനയിലും മിടു മിടുക്കി തന്നെ മഞ്ജു

മലയാളികൾ എന്നും നെഞ്ചിലേറ്റിയ നടിയാണ് മഞ്ജു വാരിയർ. നീണ്ട ഇടവേളയ്ക്കു ശേഷം സിനിമയിൽ തിരിച്ചെത്തിയ താരം ഇന്ന് മുൻനിരയിൽ തിളങ്ങിനിൽക്കുകയാണ്. സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം. നർത്തകിയിൽ നിന്നും നായികയിലേക്കും പിന്നീട് ഗായികയിലേക്കും ചേക്കേറിയ മഞ്ജു വാര്യർ വിവാഹശേഷമാണ് സിനിമ ഉപേക്ഷിച്ചത്. എന്നാൽ ഗംഭീരമായ മടങ്ങിവരവിൽ മഞ്ജുവിനെ മലയാളികൾ അങ്ങേയറ്റം സ്നേഹത്തോടെ വരവേറ്റു. ഇപ്പോഴിതാ, മറ്റൊരു കഴിവുകൂടി പങ്കുവയ്ക്കുകയാണ് നടി. ഇപ്പോൾ മഞ്ജു വരച്ച ഒരു ചിത്രമാണ് സമൂഹ മാധ്യമങ്ങളിലെ ചർച്ച.

ചിത്രരചനയിലും മിടുക്കിയാണ് എന്നാണ് പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ നടി തെളിയിച്ചിരിക്കുന്നുത്. വായനാദിനത്തോട് അനുബന്ധിച്ച് മഞ്ജു വാര്യർ പങ്കുവെച്ച ചിത്രമാണ് കൗതുകമുണർത്തിയത്. ഈ വായനാദിനത്തിൽ ലൈബ്രറിയിൽ പോകാൻ സാധിച്ചില്ലെങ്കിൽ എന്തുചെയ്യും, ഒരു ലൈബ്രറി സ്വയം പെയിന്റ് ചെയ്യും എന്നാണ് നടി ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്. മഞ്ജു വാര്യർ പങ്കുവെച്ച ചിത്രത്തിൽ നടിയുടെ പശ്ചാത്തലത്തിൽ ഒരു ലൈബ്രറിയുമുണ്ട്. എന്നാൽ അത് യാഥാർത്ഥമല്ല എന്ന് മനസിലായത് പിന്നീട് ആണ്.

ഒരു റാക്കിൽ പുസ്തകങ്ങൾ അടുക്കിവെച്ചിരിക്കുന്നതുപോലെ മഞ്ജു വാര്യർ കാൻവാസിൽ ചിത്രം വരച്ചിരിക്കുകയാണ്. നിരവധി ആളുകളാണ് താരത്തിന്റെ കഴിവിന് കൈയടി നൽകുന്നത്. ‘നിങ്ങൾക്ക് ചെയ്യാനറിയാത്ത എന്തെങ്കിലും ഉണ്ടോ’ എന്നാണ് റിമ കല്ലിങ്കൽ കമന്റ്റ് ചെയ്തിരിക്കുന്നത്. ചക്ക വീണ് മുയൽ ചത്തതാണ് എന്ന് മഞ്ജു മറുപടിയും നൽകി.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...