ഹൊറർ ത്രില്ലറുമായി മഞ്ജു വാര്യർ; ചതുർ മുഖം തീയേറ്ററുകളിലേക്ക്

കൊവിഡ് പശ്ചാത്തലത്തിലുണ്ടായ അടച്ചുപൂട്ടൽ കഴിഞ്ഞ് തീയേറ്ററുകൾ തുറക്കുമ്പോൾ റീലീസിന് മഞ്ജു വാര്യർ ചിത്രവും. ആദ്യം റിലീസിനെത്തുന്ന ചിത്രങ്ങളിൽ മഞ്ജു നായികയായ ചതുർമുഖവും ഉൾപ്പെടുന്നു.

ഫെബ്രുവരിയിലാണ് ചിത്രം തീയേറ്ററുകളിലെത്തുക. രഞ്ജിത് കമല ശങ്കറും സലീല്‍ വിയും ചേര്‍ന്നാണ് ഈ ഹൊറര്‍ ത്രില്ലര്‍ ചിത്രം സംവിധാനം ചെയ്യുന്നത്. അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ജിസ്ടോംസ് മൂവീസിന്റെ ബാനറില്‍ ജിസ്സ് ടോംസും ജസ്റ്റിന്‍ തോമസും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. അഭിനന്ദ് രാമാനുജനാണ് ഛായാഗ്രഹണം. സണ്ണി വെയ്‌നും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് ചതുർമുഖം.