ബോളിവുഡിൽ ഉൾപ്പെടെ 4 ഭാഷകളിൽ റീമേക്കിനൊരുങ്ങി പ്രതി പൂവൻകോഴി

മഞ്ജുവാര്യരെ പ്രധാന കഥാപാത്രമാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമാണ് പ്രതി പൂവൻ കോഴി. പൂർണമായും നായികാ പ്രാധാന്യമുള്ള ചിത്രമായിരുന്നു അത്. ഇപ്പോഴിതാ പ്രതി പൂവൻകോഴിക്ക് ഹിന്ദി പതിപ്പുമൊരുങ്ങുകയാണ്.

ബോണി കപൂറിന്റെ ബോണി കപൂര്‍ പ്രൊഡക്ഷന്‍സ് ആണ് ഹിന്ദി റീമേക്കിന്റെ അവകാശം സ്വന്തമാക്കിയത്. തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ചിത്രം റീമേക്ക് ചെയ്യുന്നുണ്ട്. ഉണ്ണി ആർ ആണ് മലയാളചിത്രത്തിന് തിരക്കഥ ഒരുക്കിയത്.

‘ഹൗ ഓള്‍ഡ് ആര്‍ യു’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മഞ്ജുവും റോഷന്‍ ആന്‍ഡ്രൂസും ഒന്നിച്ച ചിത്രമാണ് പ്രതി പൂവന്‍കോഴി. മാധുരി എന്ന സെയിൽസ് ഗേളായാണ് മഞ്ജു ചിത്രത്തിൽ അഭിനയിച്ചത്. സംവിധായകൻ റോഷൻ ആൻഡ്രൂസ് തന്നെ വില്ലനായി എത്തിയെന്ന പ്രത്യേകതയും ചിത്രത്തിനുണ്ടായിരുന്നു.