വൈറലായി ഫോട്ടോ ഷൂട്ട്; നായയുടെ ചങ്ങലയിൽ പിടിച്ച് തലയെടുപ്പോടെ മഞ്ജു വാര്യർ

എന്നും മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യർ. കുറേ നാളിന് ശേഷം സിനിമ രംഗത്തേക്ക് തിരികെ വന്നപ്പോഴും താരത്തിനെ ഇരു കൈകളും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഇപ്പോൾ താരത്തിന്റെ മറ്റൊരു ഫോട്ടോഷൂട്ടാണ് പ്രേക്ഷകരുടെ ഇടയിലും മറ്റു താരങ്ങളുടെ ഇടയിലും ചർച്ചാ വിഷയമാകുന്നത്

ഗ്രേറ്റ് ഡെയ്ന്‍ വിഭാഗത്തില്‍പ്പെട്ട നായയുടെ ചങ്ങലയില്‍പ്പിടിച്ച്‌ തലയെടുപ്പോടെ നില്‍ക്കുന്ന മഞ്ജു വാര്യരുടെ ഫോട്ടോ ഷൂട്ട് കണ്ടാണ് താരങ്ങളും പ്രേക്ഷകരും അദ്ഭുതപ്പെടുന്നത്. മഞ്ജു വാര്യര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രം കണ്ട് ‘എന്റെ ദൈവമേ, ഇതെങ്ങനെ’ എന്നായിരുന്നു നടി ദീപ്തി സതിയുടെ
സംശയം.

‘അമ്ബോ’ എന്നാണ് സംവിധായികയും നടിയുമായ ഗീതു മോഹന്‍ദാസിന്റെ കമന്റ്. പൊളി എന്ന് കുഞ്ചാക്കോ ബോബനും കമന്റ് ചെയ്തു. ആരാധകര്‍ക്കൊപ്പം മലയാളസിനിമാലോകവും മഞ്ജുവിന്റെ ഈ സ്‌റ്റൈലിഷ് ചിത്രം ഏറ്റെടുത്തു. സൗബിന്‍ ഷാഹിര്‍, ഗായത്രി സുരേഷ്, ശ്രിന്ദ, ഭാവന, സൈജു കുറുപ്പ് തുടങ്ങി നിരവധി താരങ്ങളാണ് മഞ്ജുവിന്റെ ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയത്.

മനോരമ ഓണ്‍ലൈന്‍ സെലിബ്രിറ്റി കലണ്ടറിനു വേണ്ടി സംഘടിപ്പിച്ച ഫോട്ടോഷൂട്ട് ചിത്രത്തിലാണ് മഞ്ജു നായയ്‌ക്കൊപ്പം എത്തിയത്. ജോയ് ആലുക്കാസ്
ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് മനോരമ കലണ്ടര്‍ ആപ് 2021 ഒരുക്കുന്നത്.

മനോഹരമായ ഈ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്കിടയിലും തരംഗമായി കഴിഞ്ഞു. കുതിരയും പാമ്പും ആനയുമൊക്കെയൊത്ത് നിരവധി താരങ്ങളാണ് ഫോട്ടോഷൂട്ടില്‍
ഇനി അണിനിരക്കാനൊരുങ്ങുന്നത്. കലണ്ടറിലെ ചിത്രങ്ങള്‍ തയാറാക്കിയിരിക്കുന്നത് ഫാഷന്‍ മോങ്ഗറാണ്.കലണ്ടറിനായി നടത്തിയ മമ്മൂട്ടിയുടെ ആദ്യ ഫോട്ടോഷൂട്ട് ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

youtube views kaufen

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...