മഞ്ജു വാര്യരെ മാറ്റി ഐശ്വര്യ റായി നായികയായ ചിത്രം; മമ്മൂട്ടി ചിത്രത്തിൽ നിന്നും ലേഡി സുപ്പർ സ്റ്റാറിന് നഷ്ടപ്പെട്ടത് ഒരു സൂപ്പർ ഹീറോയിൻ റോൾ

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ‘ദ പ്രീസ്റ്റിൽ മഞ്ജു വാര്യരാണ് നായികയായി എത്തിയത്. ആദ്യമായാണ് മഞ്ജു മമ്മൂട്ടിയുടെ നായികയായി ഒരു ചിത്രം പുറത്തിറങ്ങുന്നത്. എന്നാൽ സംവിധായകൻ രാജീവ് മേനോന്റെ വെളിപ്പെടുത്തലിൽ സിനിമ ലോകം ഞെട്ടിയിരിക്കുകയാണ്. ഒരു മമ്മൂട്ടി ചിത്രത്തിൽ
നായികയായി 20 വർഷം മുൻപേ മഞ്ജു വാര്യർ അഭിനയിക്കേണ്ടിയിരുന്നതാണെന്നാണ് പുതിയ വെളിപ്പെടുത്തൽ.

രാജീവ് മേനോൻ ഒരുക്കിയ തമിഴ് സൂപ്പർഹിറ്റ് ചിത്രമായ ‘കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേനി’ൽ ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി ആദ്യം ആലോചിച്ചത്
മഞ്ജു വാര്യരെയിരുന്നു. എന്നാൽ ഭാര്യയുടെ നിർദേശപ്രകാരമാണ് ഐശ്വര്യ റായിയെ കാസ്റ്റ് ചെയ്തതെന്നുമാണ് റിപ്പോർട്ടുകൾ.

അജിത്, അബ്ബാസ്, തബു, ശ്യാമിലി, ശ്രീവിദ്യ എന്നിങ്ങനെ ഒരു വലിയ താരനിര ഒന്നിച്ച ചിത്രമായിരുന്നു കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ. അതേ സമയം
മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രം ഈ വർഷമാണ് സംഭവിച്ചത്. നവാഗതനായ ജോഫിൻ സംവിധാനം ചെയ്യുന്ന ദി പ്രീസ്റ്റ് എന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിച്ചത്.

കണ്ടു കൊണ്ടേൻ കണ്ടു കൊണ്ടെനിൽ മമ്മൂട്ടി അവതരിപ്പിച്ച മേജർ ബാല എന്ന കഥാപാത്രവും ഐശ്വര്യ റായിയുടെ മീനാക്ഷി എന്ന കഥാപാത്രവും ഇന്നും തമിഴ് സിനിമാ പ്രേമികളുടെ ഹൃദയത്തിൽ സ്ഥാനമുള്ള കഥാപാത്രങ്ങളാണെന്നാണ് രാജീവ് മേനോൻ തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പറഞ്ഞിരിക്കുന്നത്.

മമ്മൂട്ടിയുടേയും ഐശ്വര്യ റായിയുടെയും ഗംഭീര പ്രകടനമാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. ഇതിലെ ഇരുവരുമൊന്നിച്ചുള്ള വളരെ വൈകാരികമായ ഒരു പ്രണയ രംഗം ഇന്നും സോഷ്യൽ മീഡിയയിൽ തരംഗമാണ്. ഒരു സംവിധായകനെന്ന നിലയിൽ തനിക്കു വലിയ തൃപ്തി സമ്മാനിച്ച രംഗങ്ങളിലൊന്നായിരുന്നു
അതെന്നും രാജീവ് മേനോൻ പറഞ്ഞു.

മമ്മൂട്ടിയോടോപ്പം തമിഴകത്തിന്റെ തല അജിത്, തബു തുടങ്ങി ഒട്ടേറെ വലിയ താരങ്ങൾ അഭിനയിച്ച ഈ ചിത്രം ഇരുപതു വർഷം മുൻപാണ് റിലീസ്ചെയ്തത്. പ്രശസ്ത ഛായഗ്രാഹകൻ കൂടിയായ രാജീവ് മേനോൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ കുറച്ചു അറിയാക്കഥകളാണ് ഇപ്പോൾ
പുറത്തുവരുന്നത്.

instagram likes kaufen