മമ്മൂട്ടി പകർത്തിയ മഞ്ജുവിന്റെ ചിത്രങ്ങൾ; ഏറ്റെടുത്ത് ആരാധകർ

സമൂഹ മാധ്യമത്തിൽ മഞ്ജു വാര്യര്‍ പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകർ. മമ്മൂട്ടിയാണ് ആ ആ ചിത്രങ്ങൾ എടുത്തത്. ദി പ്രീസ്റ്റ് സിനിമയുടെ സെറ്റില്‍ വെച്ച്‌ മമ്മൂട്ടിയെടുത്ത മൂന്ന് ചിത്രങ്ങളാണ് മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. മലയാള സിനിമയിലെ പ്രഗത്ഭനായ ഫോട്ടോഗ്രാഫര്‍ മമ്മൂക്ക എടുത്ത ചിത്രങ്ങളാണിതെന്നും ഇത് ഒരു നിധി തന്നെയാണെന്നും മഞ്ജു വാര്യര്‍ ചിത്രങ്ങൾക്ക് ഒപ്പം കുറിക്കുന്നു.

പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ നിരവധി പേരാണ് ചിത്രത്തിന് ചുവടെ പ്രതികരണവുമായി എത്തിയിരിക്കുന്നത്. ലോക്ക്ഡൗണ്‍ കാലത്ത് ക്യാമറയുമായിരിക്കുന്ന മമ്മൂട്ടിയുടെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. താനെടുത്ത ചില ചിത്രങ്ങള്‍ അദ്ദേഹം ഇന്‍സ്റ്റഗ്രാമിലും മറ്റും പങ്കുവെക്കുകയും ചെയ്തിരുന്നു.

Manju Warrier

ചതുര്‍മുഖം സിനിമയുടെ വാര്‍ത്തസമ്മേളനത്തില്‍ പുതിയ മേക്കോവറില്‍ എത്തിയ മഞ്ജു വാര്യരുടെ ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ മമ്മൂട്ടി പകര്‍ത്തിയ പുതിയ ചിത്രങ്ങളും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. മമ്മൂട്ടി നായകനായ രാഷ്ട്രീയ സിനിമ വൺ ഇപ്പോൾ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...