മരയ്ക്കാർ അറബിക്കടലിന്റെ സിംഹം റിലീസ് തീയതി മാറ്റി; ചിത്രം ആഗസ്റ്റ് 12 ന് പ്രദർശനത്തിനെത്തും

മരയ്ക്കാർ അറബിക്കടലിന്റെ സിംഹം റിലീസ് തീയതി മാറ്റി; ചിത്രം ആഗസ്റ്റ് 12 ന് പ്രദർശനത്തിനെത്തുംമോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം മരയ്ക്കാർ അറബിക്കടലിന്റെ സിംഹം റിലീസ് തീയതി മാറ്റി. ചിത്രം ഓഗസ്റ്റ് 12 ലോകവ്യാപകമായി റിലീസ് ചെയ്യുമെന്നാണ് ഇപ്പോൾ അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. കൊവിഡിനെ തുടര്‍ന്നാണ് ചിത്രത്തിന്‍റെ റിലീസ് അനിശ്ചിതത്വത്തിലായത്.

മികച്ച ചിത്രം ഉള്‍പ്പെടെ, മൂന്ന് ദേശീയ പുരസ്കാരങ്ങള്‍ മരയ്ക്കാര്‍ നേടിയിരുന്നു. ലോക വ്യാപകമായി ചിത്രം പ്രദര്‍ശനത്തിനെത്തും. പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, മഞ്ജു വാര്യര്‍, പ്രഭു, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്‍റ് തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. ആശിര്‍വാദ് സിനിമാസാണ് ചിത്രത്തിന്റെ നിര്‍മ്മാണം .

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...