സൂപ്പർഹീറോ ചിത്രം ‘എറ്റേർണൽസു’മായി ഓസ്കർ ജേതാവ് ക്ലോയി ഷാവോ

ഓസ്‌ക്കാർ ജേതാവ് ക്ലോയ് ഷാവോ സംവിധാനം ചെയ്യുന്ന സൂപ്പര്‍ ഹീറോ ചിത്രമായ ‘എറ്റേണല്‍സ്’ എത്തുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കി. മാര്‍വല്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രത്തില്‍ ആഞ്ജലീന ജോളി, ഡോണ്‍ ലീ, സല്‍മ ഹായെക് എന്നീ വമ്പന്‍ താരനിര എത്തുന്നുണ്ട്.

മാര്‍വല്‍ സ്റ്റുഡിയോസ് ആദ്യമായി ഒരു എല്‍ജിബിറ്റിക്യൂ സൂപ്പര്‍ഹീറോയെ അവതരിപ്പിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഓസ്‌കര്‍ പുരസ്‌കാര നേട്ടത്തിന് ശേഷം ക്ലോയി ഷാവോ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘എറ്റേണല്‍സ്’.

ക്ലോയി ഷാവോ, പാട്രിക് ബെര്‍ലെ എന്നിവര്‍ ചേര്‍ന്നാണ് എറ്റേർണൽസിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രം നവംബറില്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് സൂചന. ഇന്ത്യയില്‍ നിന്നുള്‍പ്പടെയുള്ളവര്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. 2019 ജൂലൈയിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.