റെക്കോർഡ് നേട്ടവുമായി ‘മാസ്റ്റർ’ ടീസർ; കാഴ്ചക്കാരുടെ എണ്ണം 4 കോടി കടന്നു

വിജയ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മാസ്റ്റർ. ഈ മാസം റിലീസ് ചെയ്ത ചിത്രത്തിന്റെ ടീസർ ഇപ്പോഴിതാ റെക്കോഡ് നേട്ടം കൈവരിച്ചിരിക്കുകയാണ്. നവംബർ 14ന് റിലീസ് ചെയ്ത ‘മാസ്റ്ററിന്റെ’ ടീസറിന് യൂട്യൂബില്‍ ഇതിനോടകം തന്നെ നാല് കോടിക്ക് (40 മില്യൺ) മുകളിൽ വ്യൂ ലഭിച്ചു. ചെറിയ സമയത്തിനുള്ളിലാണ് ഈ നേട്ടം സ്വന്തമാക്കിയത്.

കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മാസ്റ്റർ’. വിജയ് സേതുപതി , മാളവിക മോഹൻ, ആന്‍ഡ്രിയ, ശന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ്, ശ്രിനാഥ്, സഞ്ജീവ് ഗൗരി കൃഷ്ണന്‍, വി ജെ രമ്യ എന്നിവരാണ് മാസ്റ്ററിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പികുന്നത്.

അതിനിടെ ചിത്രം ഒടി ടി റിലീസായെത്തുമോ എന്ന ചോദ്യങ്ങൾക്ക് മറുപടിയുമായി നിർമ്മാതാക്കൾ രംഗത്തെത്തി. തിയറ്ററില്‍ തന്നെ റിലീസ് ചെയ്യാനാണ് തീരുമാനമെന്നും. ചിത്രം പ്രദര്‍ശിപ്പിക്കാന്‍ മുന്‍നിര ഒടിടി സര്‍വീസ് പ്രൊവൈഡര്‍ സമീപിച്ചെങ്കിലും തീരുമാനത്തില്‍ മാറ്റമില്ലെന്നും എക്‌സ്ബി ഫിലിം ക്രിയറ്റേഴ്‌സ് അറിയിച്ചു.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...