Monday, August 10, 2020

അഭിനയിച്ചത്‌ 3 ചിത്രം, എല്ലാം ബ്ലോക്‌ബസ്റ്റർ; പുതിയ റെക്കോർഡ്‌ സൃഷ്ടിച്ച്‌ മാത്യൂ തോമസ്‌

കുമ്പളങ്ങി നൈറ്റ്സ്‌ എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരമാണ് മാത്യൂ തോമസ്‌. ഫ്രാങ്കി എന്ന കുമ്പളങ്ങിയിലെ കഥാപാത്രം അവതരിപ്പിച്ച മാത്യൂവിനെ പ്രേക്ഷകരാരും മറക്കില്ല. അഭിനയിച്ച ആദ്യ ചിത്രം ബ്ലോക്‌ബസ്റ്റർ ഹിറ്റായ മാത്യൂ പിന്നീട്‌ എത്തുന്നത്‌ ഒരു സിനിമയിലെ കേന്ദ്ര കഥാപാത്രമായിട്ടാണ്. സ്കൂൾ കാല പ്രണയവും നൊസ്റ്റാൾജിയയും പറഞ്ഞ്‌ മലയാളി പ്രേക്ഷകർ നെഞ്ചോട്‌ ചേർത്ത തണ്ണീർ മത്തൻ ദിനങ്ങൾ ആണ് മാത്യൂ തോമസിന്റെ രണ്ടാം ചിത്രം. ബോക്സ്‌ ഓഫീസിൽ വമ്പൻ വിജയം നേടിയ ചിത്രം 2019ൽ ഏറ്റവും കൂടുതൽ ബുക്‌ മൈ ഷോ വോട്ടുകൾ നേടിയ മലയാള ചിത്രങ്ങളുടെ കൂട്ടത്തിൽ മുൻപന്തിയിൽ എത്തിയിരുന്നു.

ഇപ്പോഴിതാ പയ്യൻ അഭിനയിച്ച 3ആം ചിത്രവും ബ്ലോക്‌ബസ്റ്റർ ഹിറ്റിലേക്ക്‌ കുതിക്കുകയാണ്. മിഥുൻ മാനുവൽ – ചാക്കോച്ചൻ ടീമിൽ പിറന്ന ത്രില്ലർ ചിത്രം അഞ്ചാം പാതിരാ ആണ് മാത്യൂ തോമസ്‌ അഭിനയിച്ച മൂന്നം ചിത്രം. ഒരിടവേളക്ക്‌ ശേഷം മലയാളത്തിൽ വന്ന ത്രില്ലർ ചിത്രമാണ് അഞ്ചാം പാതിരാ. ഗംഭീര അഭിപ്രായം നേടിക്കൊണ്ടിരിക്കുന്ന ചിത്രം കേരളത്തിലുടനീളം ഒട്ടനവധി എക്സ്ട്രാ ഷോകളും അധികാലത്തെയുള്ള ഷോകളും നടക്കുകയുണ്ടായി. ബ്ലോക്‌ബസ്റ്ററിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കണ്ട എന്ന് സാരം. തമാശ രൂപേണ ഇപ്പോൾ പ്രേക്ഷകർ ചോദിക്കുന്നത്‌ മാത്യൂവിനോടാണ്, നീ ബ്ലോക്‌ബസ്റ്റർ ആകുന്ന സിനിമയിൽ മാത്രമേ അഭിനയിക്കൂ ?!

0 0 vote
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

Trending Articles

രാധിക ആപ്തെ പ്രധാന കഥാപാത്രമാകുന്ന ഹോളിവുഡ് ചിത്രം A...

ഓസ്കാർ നോമിനേറ്റഡ് സംവിധായകൻ ആയ ലിഡിയ ഡീൻ പിൽചർ സംവിധാനം ചെയ്ത്‌ പ്രമുഖ ഇന്ത്യൻ സിനിമതാരം രാധിക ആപ്തെ പ്രധാന കഥാപാത്രമാകുന്ന 'എ കാൾ ടു സ്പൈ' എന്ന സിനിമയുടെ...

നടൻ റാണ ദഗ്ഗുബതി വിവാഹിതനായി; ചിത്രങ്ങൾ കാണാം

തെലുഗു താരം റാണ ദഗ്ഗുബാട്ടിയുടെ വിവാഹം കഴിഞ്ഞു. മിഹീക ബജാജ്‌ ആണ് വധു. കോവിഡ്‌ 19 ചട്ടമനുസരിച്ച്‌ വളരെ കുറച്ച്‌ ആളുകൾ മാത്രമുള്ള ചടങ്ങിൽ വെച്ചായിരുന്നു വിവാഹം. അല്ലു അർജുൻ,...

PM Modi launches financing facility of Rs...

New Delhi: Prime Minister Narendra Modi on Sunday launched the financing facility of Rs. 1 lakh crore...

പഴയ ബൈക്കുകൾ റീസ്റ്റോർ ചെയ്തു നൽകികൊണ്ട്‌ അച്ഛന് ഉണ്ണി...

തന്റെ പിതാവിന്റെ ജന്മദിനത്തിന് ഉണ്ണി മുകുന്ദൻ നൽകിയ സമ്മാനം ചിലപ്പോൾ അദ്ദേഹത്തിന് ഏറ്റവും വിലപ്പെട്ടത് ആകാം. അത്തരത്തിലുള്ള ഒരു സമ്മാനമാണ് ഉണ്ണി ഇത്തവണ അച്ഛന്റെ പിറന്നാളിന് സമ്മാനമായി നൽകിയത്‌. പിതാവ്...

അഭിനയ ജീവിതത്തിന്റെ 45 വർഷവുമായി രജിനികാന്ത്‌; Common DP...

അഭിനയ ജീവിതത്തിന്റെ 45 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് സാക്ഷാൽ രജിനികാന്ത്‌. സൂപ്പർസ്റ്റാറിന്റെ 45ആം വാർഷികം ആഘോഷമാക്കാൻ ഫാൻസ്‌ തയ്യാറാക്കിയ കോമൺ ഡി പി മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും പൃഥ്വിരാജും...

‘മാമാങ്കം’ നായിക പ്രാച്ചി ടെഹ്‌ളാൻ വാഹിതയായി;...

മാമാങ്കം സിനിമയിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നടി പ്രാചി ടെഹ്‌ലാൻ വിവാഹിതയായി. രോഹിത്‌ സരോഹ ആണ് വരൻ. കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള ലളിതമായ ചടങ്ങിൽ വെച്ച്‌ നടന്ന വിവാഹത്തിൽ അടുത്ത...

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 136 അടി...

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 136അടി ആയി. രണ്ടാം ജാഗ്രതാ നിര്‍ദ്ദേശം ജില്ലാ ഭരണകൂടം ഉടന്‍ പുറപ്പെടുവിക്കും. ജലനിരപ്പ് 136 അടിയായാല്‍ അണക്കെട്ട്...
0
Would love your thoughts, please comment.x
()
x