ജൂഡ്‌ ആന്റണിയും സ്വാസികയും അഭിനയിച്ച ‘മറ്റൊരു കടവിൽ’ ഷോർട്‌ ഫിലിം പുറത്തിറങ്ങി

രാഹുൽ കെ ഷാജി സംവിധാനം ചെയ്ത്‌ ജൂഡ്‌ ആന്റണി ജോസഫ്‌, സ്വാസിക എന്നിവർ മുഖ്യ കഥാപാത്രങ്ങളായ ‘മറ്റൊരു കടവിൽ’ എന്ന ഷോർട്‌ ഫിലിം പുറത്തിറങ്ങി. ടോവിനോ തോമസ്‌, ഉണ്ണി മുകുന്ദൻ എന്നിവർ അവരുടെ ഫേസ്ബുക്ക്‌ പേജ്‌ വഴിയാണ് ചിത്രം പുറത്തിറങ്ങിയത്‌. രാഹുൽ രാജ്‌ സംഗീതം നിർവഹിച്ച ഈ ചിത്രത്തിന്റെ നിർമ്മാണം സുനിൽ നായരാണ്.