ദിലീപിന്റേയും മഞ്ജു വാര്യരുടേയും മകളായ മീനാക്ഷിയാണ് ഇന്ന് വാർത്തകളിലെ താരം. ദിലീപും മഞ്ജുവും പിരിഞ്ഞതോടെ മീനാക്ഷിയുടെ താമസം ദിലീപിനും കാവ്യക്കുമൊപ്പമാണ്. ഇപ്പോഴിതാ നടനും സംവിധായകനും അവരുടെ അടുത്ത കുടുംബസുഹൃത്തും കൂടിയായ നാദിർഷയുടെ മകളുടെ വിവാഹവേദിയിലെ താരമായിരിക്കുകയാണ് മീനാക്ഷി.

മീനാക്ഷിയുടെ ഡാന്‍സ് വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ആയിഷയുടെ വിവാഹത്തിനു മുമ്ബായി നടന്ന സംഗീത രാവിലാണ് മീനാക്ഷി ഡാന്‍സ് ചെയ്തത്.നാദിർഷയുടെ മകൾ ആയിഷയും മീനാക്ഷിയും സുഹൃത്തുക്കളാണ്.
നടിയും അടുത്ത സുഹൃത്തുമായ നമിത പ്രമോദിനും മറ്റു കൂട്ടുകാര്‍ക്കുമൊപ്പം നൃത്തം ചെയ്ത്, പിന്നീട് വധുവിനും സുഹൃത്തുകള്‍ക്കുമൊപ്പവും മീനാക്ഷി ചുവടുവച്ചു. മീനാക്ഷിയുടെ ഡാന്‍സ് കാണാനായി ദിലീപും കാവ്യയും മുന്‍നിരയില്‍ തന്നെ ഉണ്ടായിരുന്നു.

എന്നാൽ മകൾ മഞ്ജുവിനെപ്പോലെയെന്നാണ് ആരാധകർ പറയുന്നത്. നൃത്തലുള്ള കഴിവും പ്രസരിപ്പുമെല്ലാം അമ്മയുടേതെന്നാണ് കമന്റുകൾ.



