ദിലീപിന്റെയും മഞ്ജു വാര്യരിന്റെയും മകൾ മീനാക്ഷി മലയാള സിനിമ പ്രേമികൾക്ക് സുപരിചിതയാണ്. താരപുത്രി സാമൂഹിക മാധ്യമങ്ങളിലും വാർത്തകളിലും നിറസാന്നിധ്യവുമാണ്. മീനാക്ഷി ഇൻസ്റ്റഗ്രാമിലൂടെയാണ് തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്ക് വയ്ക്കാറ്.
സെറ്റും മുണ്ടും ധരിച്ച് സുന്ദരിയായി തിളങ്ങുന്ന മീനാക്ഷിയുടെ ചിത്രമാണ് ഇപ്പോൾ പുറത്ത് വന്നിട്ടുള്ളത്. ഇത് ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. വിഷു ആശംസകള്‍ നേര്‍ന്നു കൊണ്ടാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. വീട്ടില്‍ നിന്നുള്ള വിഷു ആഘോഷത്തിന്റെ ചിത്രമാണ് താരപുത്രി പങ്കുവെച്ചിരിക്കുന്നത്.
മീനാക്ഷിയുടെ അടുത്ത സുഹൃത്താണ് നടി നമിത പ്രമോദ്. നമിത ചിത്രത്തിന് കമന്റുമായി എത്തിയിട്ടുണ്ട്. നടി സനുഷയും കമന്റ് ചെയ്തിട്ടുണ്ട്. മീനാക്ഷിയുടെ സുഹൃത്ത് അഞ്ജലിയാണ് താരപുത്രിയുടെ ചിത്രമെടുത്തത്. നാദിര്‍ഷയുടെ മകള്‍ ആയിഷയുടെ വിവാഹത്തിന് താര കുടുംബം എത്തിയതും ഈ വേളയിലെടുത്ത ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. താരപുത്രിയുടെ സിനിമ പ്രവേശനത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകരെന്നാണ് കമന്റുകൾ സൂചിപ്പിക്കുന്നത്.



