‘എന്റെ സ്വകാര്യതയിലേക്ക്‌ ഇരച്ച്‌ കയറരുത്‌’: സോഷ്യൽ മീഡിയ ഞരമ്പുകൾക്കെതിരെ പ്രതികരിച്ച്‌ നടി മീര നന്ദൻ

സെലിബ്രിറ്റികളോട്‌ പ്രത്യേകിച്ച്‌ സ്ത്രീകളോട്‌ മോശം കമന്റുകൾ പറയുന്നതും അവർ അത്‌ നേരിടുന്നതും സോഷ്യൽ മീഡിയയിൽ പുതിയ ഒരു കാര്യമല്ല. എന്നാൽ പലരും അതിനെതിരെ സംസാരിക്കാറില്ല. അത്തരം മോശമായ കമന്റുകൾക്ക്‌ മറുപടി നൽകി ഇപ്പോൾ രംഗത്ത്‌ വന്നത്‌ മറ്റാരുമല്ല, മലയാളികളുടെ പ്രിയനടി മീര നന്ദൻ ആണ്. നടി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കഴിഞ്ഞ ദിവസം പോസ്റ്റ്‌ ചെയ്ത ഒരു ഫോട്ടോയിൽ നിന്നാണ് തുടക്കം. ആ ഫോട്ടോക്ക്‌ നിരവധി അശ്ലീല കമന്റുകളും ജഡ്‌ജ്‌മെന്റൽ മറുപടികളുമാണ് നടിക്ക്‌ ലഭിച്ചത്‌. ഇതിനെതിരെ ആണ് താരം ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്‌.

‘കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി ഒരു ഫോട്ടോയുടെ പേരിൽ ഒരുപാട്‌ വിമർശനങ്ങൾ ഞാൻ കേൾക്കുന്നു. അവരോട്‌ എനിക്ക്‌ ഒന്നേ പറയാനുള്ളു, ദയവ്‌ ചെയ്ത്‌ എന്റെ സ്വകാര്യതയിലേക്ക്‌ ഇരച്ച്‌ കയറരുത്‌. തീർത്തും ചെറുതല്ലാത്ത ഒരു വസ്ത്രം അണിഞ്ഞതിന്റെ പേരിൽ എന്നെ കുറ്റപ്പെടുത്തുകയും വൾഗർ കമന്റുകൾ കാണുന്നതും എന്നിൽ തീർത്തും വെളുപ്പുളവാക്കുന്നു’ മീര പറയുന്നു.

നടിയുടെ പോസ്റ്റ്‌ കാണാം

View this post on Instagram

🙏🏼🙏🏼🙏🏼

A post shared by Meera Nandhaa (@nandan_meera) on

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments