തെലുങ്കു സനിമാലോകത്തിന് ഇന്നലെ ഉത്സവപ്രതിതിയുള്ള ദിവസമായിരുന്നു. ടോളിവുഡിന്റെ മെഗാ സ്റ്റാർ ചിരഞ്ജീവിക്ക് ഇന്നലെ 65ാം പിറന്നാൾ. കൊറോണക്കാലത്തെ നിയന്ത്രണങ്ങളാൽ ആഘോഷ പരിപാടികൾ നടത്താനാകാത്ത വിഷമത്തിലാണ് തരത്തിന്റെ ആരാധകർ. കുടുംബത്തിനൊപ്പം ലളിതമായി പിറന്നാൾ ദിനം കടന്നുപോകുകയായിരുന്നു. ആഘോഷം കുറഞ്ഞെങ്കിലും ആശംസകൾ കൊണ്ട് ആ കുറവു നികത്തുകയായിരുന്നു ആരാധകരും സിനിമാലോകവും. വിവിധ രംഗങ്ങളിലെ പ്രമുഖരടക്കം നിരവധിപ്പേരാണ് താരത്തിന് ആശംസകൾ നേർന്നത്.

ചിരഞ്ജീവി എന്ന കൊനിഡെല ശിവശങ്കര വരപ്രസാദ് 1955 ഓഗസ്റ്റ്22 നാണ് ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയിലെ നര്‍സാപൂരില്‍ ജനിച്ചത്. വെങ്കടറാവു-അഞ്ജനാദേവി ദമ്പതികളുടെ മകനാണ്. ബിരുദപഠനത്തിന് ശേഷം ചെന്നൈയിലേക്ക് വണ്ടികയറിയ ചിരഞ്ജീവി അവിടെ നിന്നാണ സിനിമയിലേക്ക് പിച്ചവച്ചത്. 1978-ല്‍ പുനാദി രല്ലു എന്ന ചിത്രത്തിലൂടെ ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തി. എന്നാല്‍ ആദ്യം പുറത്തിറങ്ങിയ ചിത്രം കെ. വാസു സംവിധാനം ചെയ്ത പ്രണാം ഖരീദു ആയിരുന്നു. തുടര്‍ന്നുള്ള അഞ്ചുവര്‍ഷങ്ങളില്‍ 60-ഓളം സിനിമയില്‍ അഭിനയിച്ചെങ്കിലും ഏറെ ശ്രദ്ധിക്കപ്പെട്ടില്ല. എ. കോദണ്ഡരാമി റെഡ്ഡി സംവിധാനം ചെയ്ത ഖൈദിയാണ് ചിരഞ്ജീവിയുടെ അഭിനയജീവിതത്തിൽ വഴിത്തിരിവായത്. പിന്നീട് 1987-ല്‍ പുറത്തിറങ്ങിയ പശിവടി പ്രണാം എന്ന ചിത്രത്തോടെ സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്കുയര്‍ന്നു.
1988ല്‍ പുറത്തിറങ്ങിയ കെ.എസ്. രാമറാവുവിന്റെ മറന്ന മൃദംഗം എന്ന ചിത്രത്തിലൂടെ അദ്ദേഹം മെഗാസ്റ്റാര്‍ ആയിമാറി. അതേവര്‍ഷംതന്നെ പുറത്തിറങ്ങിയ കെ. ബാലചന്ദറിന്റെ രുദ്രവീണയിലെ അഭിനയം ചിരഞ്ജീവിക്ക് നര്‍ഗീസ് ദത്ത് പുരസ്കാരം നേടിക്കൊടുത്തു. ആന്ധ്ര സര്‍വകലാശാല ഇദ്ദേഹത്തെ ഡോക്ടറേറ്റ് നല്കി ആദരിച്ചു. അഭിനയത്തിന് മൂന്നു തവണ നന്ദി പുരസ്കാരവും, ഫിലിംഫെയര്‍ പുരസ്കാരവും, പത്മഭൂഷണും നേടി.

സിനിമ മാത്രമല്ല താരത്തിന്റെ ലോകം സാമൂഹ്യസേവനത്തിലും ശ്രദ്ധപുലര്‍ത്തുന്നുണ്ട്. ഇദ്ദേഹം സ്ഥാപിച്ച ചിരഞ്ജീവി ട്രസ്റ്റിന്റെ കീഴില്‍ കണ്ണും രക്തവും ദാനം ചെയ്യുന്നവരുടെ കൂട്ടായ്മ പ്രവർത്തിക്കുന്നു. ഏറെക്കാലത്തെ അഭ്യൂഹങ്ങൾക്കും അനിശ്ചിതത്ത്വങ്ങൾക്കുമൊടുവില്‍ ചിരഞ്ജീവി 2008-ല്‍ രാഷ്ട്രീയപ്രവേശം നടത്തി. പ്രജാരാജ്യം എന്ന കക്ഷി രൂപവത്കരിച്ചുകൊണ്ടാണ് ഇദ്ദേഹം സജീവരാഷ്ട്രീയത്തിലേക്ക് കടന്നത്. പിന്നീട് 2011ൽ രാഹുല്‍ ഗാന്ധിയില്‍ നിന്നും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു. 2012 ല്‍ രാജ്യസഭയിലെത്തി. 2012 ല്‍ സ്വതന്ത്രചുമതലയുള്ള ടൂറിസംവകുപ്പ് സഹമന്ത്രിയായി ചുമതലയേറ്റു.

പ്രമുഖ ഹാസ്യതാരമായ അല്ലു രാമ ലിങ്കയ്യയുടെ മകളായ സുരേഖയാണ് ചിരഞ്ജീവിയുടെ ഭാര്യ, സുഷ്മിത, തെലുങ്കിലെ യംങ് സ്റ്റാർ റാം ചരണ്‍ തേജ, ശ്രീജ എന്നവർ മക്കളാണ്. തെലുങ്കിലെ പവർ സ്റ്റാർ എന്നറിയപ്പെടുന്ന പവൻകല്യാണ്‍ സഹോദരനുമാണ്.


