സാഹോ, ബാഹുബലി 1 നെയും തകർത്ത്‌ മെഗാസ്റ്റാർ; ‘സെയ്‌റ’ക്ക്‌ റെക്കോർഡ്‌ കളക്ഷൻ

മെഗാസ്റ്റാർ ചിരഞ്ജീവി നായകനായി എത്തി ഇന്നലെ റിലീസ്‌ ചെയ്ത ചിത്രമാണ് സെയ്‌റ നരസിംഹ റെഡ്ഡി. സുരേന്ദർ റെഡ്ഡി ഒരുക്കിയ ചിത്രം ഗംഭീര അഭിപ്രായമാണ് ഇന്നലെ മുതൽ നേടിക്കൊണ്ടിരിക്കുന്നത്‌. മികച്ച അഭിപ്രായങ്ങൾക്ക്‌ പുറമെ റെക്കോർഡ്‌ കളക്ഷൻ ആണ് ആദ്യദിനം ചിത്രം നേടിയിരിക്കുന്നത്‌. ആന്ദ്ര ബോക്സ്‌ ഓഫീസ്‌ എന്ന ട്രേഡ്‌ ടീമിന്റെ കണക്ക്‌ പ്രകാരം ഏതാണ്ട്‌ 68 കോടി രൂപയോളമാണ് ചിത്രം ഇന്നലെ ഇന്ത്യയിൽ നിന്ന് മാത്രം ഗ്രോസ്‌ കളക്ഷൻ നേടിയത്‌. 81.4 കോടി രൂപ ലോകമെങ്ങും നിന്നും സെയ്‌റ ഗ്രോസ്‌ ചെയ്തിട്ടുണ്ട്‌.

ബാഹുബലി 2, സാഹോ എന്നീ ചിത്രങ്ങൾക്ക്‌ ശേഷം മൂന്നാമത്തെ മികച്ച ആദ്യദിന കളക്ഷൻ നേടുന്ന ചിത്രമായി ഇതോടെ മെഗാസ്റ്റാറിന്റെ സെയ്‌റ മാറിയിരിക്കുകയാണ്. ഏകദേശം 52.6 കോടി രൂപയാണ് ചിത്രം തെലങ്കാന, ആന്ദ്ര എന്നീ തെലുഗു സംസ്ഥാനങ്ങളിൽ നിന്നും മാത്രം ആദ്യദിനം നേടിയിരിക്കുന്നത്‌. ബാഹുബലി 2ന് ശേഷം തെലുഗു സംസ്ഥാനത്ത്‌ നിന്ന് ഒരു ചിത്രം നേടുന്ന ഏറ്റവും ഉയർന്ന ആദ്യദിന കളക്ഷനാണിത്‌. വരും ദിവസങ്ങളിൽ ചിത്രം കൂടുതൽ മുന്നേറുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments