ജൂനിയർ ചീരുവിന്റെ പേര് വെളിപ്പെടുത്തി മേഘ്ന രാജ് ; ആശംസകളുമായി ആരാധകർ

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മേഘ്ന രാജ്. മേഘ്നയുടെ ഭർത്താവും നടനുമായ ചിരഞ്ജീവി സർജയും സർജയുടെ വിയോഗം തീർത്ത വേദനയിൽ നിന്ന് മുക്തി നേടാൻ ഇന്നും പ്രേക്ഷകർക്ക് കഴിഞ്ഞിട്ടില്ല. 2020 ജൂൺ 7 ന് ആയിരുന്നു ചിരഞ്ജീവി സർജ വിട പറഞ്ഞത്. ചീരുവിന്റെ വിയോഗം സൃഷ്ടിച്ച ശൂന്യതയിൽ നിന്ന് ജീവിതത്തിലേയ്ക്ക് മടങ്ങി വരുകയാണ് മേഘ്ന. മകൻ ജനിച്ചതിന് ശേഷം തന്റെ ജോലിയിലേയ്ക്ക് തിരികെ എത്തിയിരിക്കുകയാണ് താരം.

സോഷ്യൽ മീഡിയയിൽ സജീവമായ മേഘ്ന അധികവും മകന്റെ വിശേഷങ്ങളാണ് പങ്കുവെയ്ക്കാറുള്ളത്. മകന്റെ പുതിയ വിശേഷം പങ്കുവെയ്ക്കുകയാണ് നടി. കുഞ്ഞിന്റെ ഒന്നാം പിറന്നാൾ അടുക്കുമ്പോഴാണ് നടി പേര് വെളിപ്പെടുത്തിയിരിക്കുന്നത്. റയാൻ രാജ് സർജ എന്നാണ് പേര്. ചിരഞ്ജീവി സർജയോടുള്ള സ്നേഹം കാരണം ജൂനിയർ ചീരു എന്നാണ് ആരാധകർ കുഞ്ഞിനെ വിളിച്ചിരുന്നത്.

ഇൻസ്റ്റഗ്രാമിൽ ഒരു വീഡിയോ പങ്കുവെച്ച് കൊണ്ടാണ് മേഘ്ന കുഞ്ഞിന്റെ പേര് പങ്കുവെച്ചിരിക്കുന്നത്. ജീവിതത്തിലെ മനോഹരമായ നിമിഷങ്ങൾ കോർത്തിണക്കി കൊണ്ട് തയ്യാറാക്കിയ വീഡിയോയിലാണ് മകന്റെ പേര് വെളിപ്പെടുത്തിയിരിക്കുന്നത്.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...